തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മ​സ്റ്റ​റോ​ള്‍ ച​വ​റ്റു​കൊ​ട്ട​യി​ൽ
Friday, March 31, 2023 10:57 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മ​സ്റ്റ​റോ​ള്‍ വേ​സ്റ്റ് ബി​ന്നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഇ​ട​നാ​ഴി​യി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ടു​ന്ന​തി​നു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പെ​ട്ടി​ക​ളി​ലാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം ഇ​രു​പ​തോ​ളം ബു​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മേ​റ്റു​മാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടേ​ത​ട​ക്കം ഒ​പ്പു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സീ​ലും രേ​ഖ​പ്പെ​ടു​ത്തി​യ മ​സ്റ്റ​റോ​ള്‍ ബു​ക്കു​ക​ളാ​ണ് ഇ​വ.

2021-22 വ​ര്‍​ഷ​ത്തെ മ​സ്റ്റ​റോ​ളു​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പു​മാ​യും പ​ഞ്ചാ​യ​ത്തു​മാ​യും ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ന​ട​ന്ന കൃ​ത്രി​മ​ങ്ങ​ള്‍ മ​റ​യ്ക്കു​ന്ന​തി​നാ​യി മ​സ്റ്റ​റോ​ള്‍ ബു​ക്കു​ക​ള്‍ ന​ശി​പ്പി​ച്ച​താ​ണെ​ന്നു സ്ഥ​ല​ത്തെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​സ്റ്റ​റോ​ളു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കാ​ണി​ക്കു​ക​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

സെ​ക്ര​ട്ട​റി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​യ രേ​ഖ​ക​ളി​ല്‍ തി​രു​ത്ത് വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ ഉ​പേ​ക്ഷി​ച്ച​തെ​ന്നും പു​തി​യ രേ​ഖ​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

2018 മു​ത​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ നി​ല​വി​ലു​ണ്ട്. ഇ​വ​യു​ടെ തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ന്നും ഇ​തി​നെ​തി​രേ ഓം​ബു​ഡ്‌​സ്മാ​നു പ​രാ​തി ന​ല്‍​കു​മെ​ന്നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.