ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ അ​ഴി​മ​തി​യെ​ന്ന് ഐ​എ​ൻ​ടി​യു​സി
Friday, March 31, 2023 10:57 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല ആ​ര്‍​ടി​ഒ ഓ​ഫീ​സി​ൽ അ​ഴി​മ​തി വ്യാ​പ​ക​മാ​യ​താ​യി ഐ​എ​ന്‍​ടി​യു​സി നെ​ടു​ങ്ക​ണ്ടം റീ​ജ​ണ​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.
വാ​ഹ​ന ഉ​ട​മ​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ടു​മ്പ​ന്‍​ചോ​ല ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദ്രോ​ഹി​ക്കു​ക​യാ​ണ്. നി​സാ​ര കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ വ​ന്‍ തു​ക പി​ഴ ഈ​ടാ​ക്കു​ന്ന​തു​മൂ​ലം പ​ല വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും അ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, ടെ​സ്റ്റിം​ഗ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദ്രോ​ഹി​ക്കു​ക​യാ​ണ്.
ഇ​ട​നി​ല​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഓ​ഫീ​സി​ന്‍റെ​ത്. ഓ​ഫീ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പ​രാ​തി​പ്പെ​ട്ടി എ​ടു​ത്തു​മാ​റ്റി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ന്യ​മാ​യി ഇ​ട​പെ​ട്ടി​ല്ല​ങ്കി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റു യൂ​ണി​യ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ആ​ര്‍​ടി ഓ​ഫീ​സ് മാ​ര്‍​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​മ്പി​ളി​വി​ലാ​സം, അ​നി​ല്‍ ക​ട്ടു​പ്പാ​റ, കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, റെ​ജി ആ​ശാ​രി​ക​ണ്ടം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.