ഉ​ദ്ഘാ​ട​ന​ത്തി​നു ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ല; എം​എ​ൽ​എ​യ്ക്ക് അ​മ​ർ​ഷം
Wednesday, March 29, 2023 10:59 PM IST
നെ​ടു​ങ്ക​ണ്ടം: പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ന​ട​ന്ന നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ർ​ഷി​ക വി​പ​ണ​ന സം​സ്ക​ര​ണ യു​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ച് എം.​എം. മ​ണി എം​എ​ൽ​എ. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു നേ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും എം.​എം. മ​ണി രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ സ്ഥ​ല​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും എം.​എം. മ​ണി മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ര്യാ​ദ​യി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു നേ​രെ​യു​ള്ള വി​മ​ർ​ശ​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്തും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കും സം​യു​ക്ത​മാ​യി ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തി​നും വി​ഷ​ര​ഹി​ത ഉ​ത്പ​ന്നം വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് ക​രു​ത​ൽ കാ​ർ​ഷി​ക വി​പ​ണ​ന സം​സ്ക​ര​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.