കാ​ൽ​വ​രി​മൗ​ണ്ട് കു​രി​ശു​മ​ല​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം
Wednesday, March 29, 2023 10:57 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: പീ​ഡാ​നു​ഭ​വ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കാ​ൽ​വ​രി​മൗ​ണ്ടി​ൽ നാ​ളെ നാ​ല്പ​താം​വെ​ള്ളി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 4.30നു ​കാ​ൽ​വ​രി​മൗ​ണ്ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ​നി​ന്നു കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. മ​ല​മു​ക​ളി​ൽ വ​ച​ന​സ​ന്ദേ​ശ​വും നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി അ​റി​യി​ച്ചു.