കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍​ക്കു പ​രി​ക്ക്
Wednesday, March 29, 2023 10:52 PM IST
നെ​ടു​ങ്ക​ണ്ടം: പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍​ക്കു പ​രി​ക്ക്. ക​ല്ലാ​ര്‍ പാ​റ​ക്ക​ട​വി​ല്‍ ആ​ന്‍റ​ണി, ഭാ​ര്യ സാ​ലി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ല്ലാ​ര്‍-​ച​ക്ക​ക്കാ​നം റൂ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബ​ന്ധു​വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നാ​യി കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത് തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 35 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. മു​റ്റ​ത്തി​ന്‍റെ സം​ര​ക്ഷ​ണ വേ​ലി ത​ക​ര്‍​ത്താ​ണ് താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്കു കാ​ര്‍ മ​റി​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​വ​രെ​യും കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ലി​യു​ടെ ത​ല​യ്ക്കും കൈ​കാ​ലു​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.