മോ​ദി ഏ​കാ​ധി​പ​ത്യ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Sunday, March 26, 2023 10:14 PM IST
മൂ​ന്നാ​ർ: മോ​ദി-​അ​ദാ​നി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​യ മൂ​ടി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ ഏ​കാ​ധി​പ​ത്യ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. എ​ഐ​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​മ്പി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മ​ണി, റോ​യി കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജോ​യി വെ​ട്ടി​ക്കു​ഴി, എ.​പി. ഉ​സ്മാ​ൻ , എം.​എ​ൻ. ഗോ​പി, പി.​വി. സ്ക​റി​യ, ജി. ​മു​നി​യാ​ണ്ടി, ഡി.​കു​മാ​ർ, എം.​ഡി.​അ​ർ​ജു​ന​ൻ, ജോ​ർ​ജ് തോ​മ​സ്, സി​റി​യ​ക് തോ​മ​സ്, സേ​നാ​പ​തി വേ​ണു, പി.​ആ​ർ. അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.