ന​വോ​ദ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വേ​ന​ല​വ​ധി: എം​പി​യു​ടെ ഇ​ട​പെ​ട​ൽ ഫ​ലം​ക​ണ്ടു
Thursday, March 23, 2023 10:44 PM IST
തൊ​ടു​പു​ഴ: ന​വോ​ദ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വേ​ന​ല​വ​ധി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ഇ​ട​പെ​ട​ൽ ഫ​ലം​ക​ണ്ടു. ഹൈ​ദ​രാ​ബാ​ദ് റീ​ജ​ണു കീ​ഴി​ലു​ള്ള കേ​ര​ള, മാ​ഹി, മി​നി​ക്കോ​യ് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ മാ​സം ക്ലാ​സ് ആ​യി​രി​ക്കു​മെ​ന്ന നി​ല​യി​ൽ പു​റ​പ്പെ​ടു​വി​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​സ​മി​തി​യു​ടെ സ​ർ​ക്കു​ല​റി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ധി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​ൽ ഉ​ണ്ടാ​യ മാ​റ്റ​മാ​ണ് മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലേ​ക്ക് അ​വ​ധി പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള കാ​ര​ണം.
കോ​വി​ഡി​നു മു​ന്പ് ഹൈ​ദ​രാ​ബാ​ദ് റീ​ജ​ണു കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു വേ​ന​ല​വ​ധി.
പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ നേ​രി​ൽ​ക​ണ്ട് എം​പി ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​ധി പു​നഃ​ക്ര​മീ​ക​രീ​ച്ച​ത്. പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​വ​ർ​ഷം വേ​ന​ല​വ​ധി ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ത​ന്നെ​യാ​യി നി​ശ്ച​യി​ച്ചു.