അടിമാലി: സർക്കാർ നലകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കർഷക സമരം ശക്തമാക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കർഷക സമരപരന്പരകളുടെ ഭാഗമായി കോട്ടയത്തും തലശേരിയിലും നടന്ന കർഷക സമരങ്ങൾക്ക് ശേഷം മലയോര മേഖലയിലെ ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലുമാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇടുക്കി റീജിയണിൽ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ 25ന് ഉച്ചകഴിഞ്ഞു രണ്ടിന് കർഷക റാലിയും പ്രതിഷേധ ജ്വാലയും നടത്തും.
അടിമാലിയിൽ നടക്കുന്ന കർഷക പ്രതിഷേധ ജ്വാല ഇടുക്കി മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തും. ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് പ്രതിഷേധ റാലി ഫ്ലാഗ് ഒഫ് ചെയ്യും.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ , കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടം, എറണാകുളം -അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, രൂപത അസി. ഡയറക്ടർ ഫാ. ജിൻസ് കാരക്കാട് കോതമംഗലം രൂപത ജനറൽ സെക്രട്ടറി ജോണ്‍ മുണ്ടൻകാവിൽ, ബേബി കൊടക്കല്ലിൽ , ജോസഫ് ചാണ്ടി തേവർപറന്പിൽ , സാബു കുന്നുംപുറത്ത്, കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് ജെറിൻ പട്ടാംകുളം, ഫാദർ ജോർജ് തുന്പനിരപ്പേൽ, ഫാ. മാത്യു കരോട്ടു കൊച്ചറക്കൽ, ഫാ. തോമസ് ആനിക്കുഴികാട്ടിൽ ഫാ. ജോസഫ് കൊച്ചുകുന്നേൽ, ഫാ. ജോസഫ് പാലക്കുടി, തോമസ് മാടവന, റോയി തോമസ്, വർഗീസ് പീറ്റർ കാക്കനാട്ട് എന്നിവർ പ്രസംഗിക്കും.