ദേ​വി​കു​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മു​മ്പും കോ​ട​തി ഇ​ട​പെ​ട​ല്‍
Monday, March 20, 2023 10:21 PM IST
മൂ​ന്നാ​ര്‍: കേ​ര​ള നി​യ​മ​സ​ഭാ​ച​രി​ത്ര​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ത​ന്നെ കോ​ട​തി ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ ച​രി​ത്ര​മാ​ണ് ദേ​വി​കു​ള​ത്തി​നു​ള്ള​ത്.
1957ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ള​ത്തു​നി​ന്ന് റോ​സ​മ്മ പു​ന്നൂ​സ് വി​ജ​യി​ച്ചെ​ങ്കി​ലും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി റ​ദ്ദ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ച്ച റോ​സ​മ്മ പു​ന്നൂ​സ് ത​ന്നെ വി​ജ​യി​ച്ചു.
ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​വി​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​ന്ന​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ ചു​മ​ത​ല വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​യി​രു​ന്നു. അ​ന്ന് ത​മി​ഴ​ക​ത്തി​ന്‍റെ താ​ര​പ്ര​ഭ​യു​ള്ള മു​ഖ​മാ​യി​രു​ന്ന എം.​ജി.​ആ​റി​നെ റോ​സ​മ്മ പു​ന്നൂ​സി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ദേ​വി​കു​ള​ത്ത് എ​ത്തി​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു വ​ഹി​ച്ച​തും അ​ച്യു​താ​ന​ന്ദ​നാ​യി​രു​ന്നു.
2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച രാ​ജ​യ്‌​ക്കെ​തി​രേ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്.
സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ള്‍​ക്കാ​യി വ്യാ​ജ​രേ​ഖ കെ​ട്ടി​ച്ച​മ​ച്ചെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം.