ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്നു എ​ത്തി​യ സ്നേ​ഹ ഇ​പ്പോ​ൾ നാ​ട്ടി​ൽ താ​ര​മാ​ണ്
Sunday, March 19, 2023 10:17 PM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്നു പ​ഠ​ന​ത്തി​നാ​യി വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ​ത്തി​യ വി. ​സ്നേ​ഹ പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ത്തി​ലും ഒ​ന്നാ​മ​താ​യി നാ​ട്ടി​ലെ താ​ര​മാ​ണി​ന്ന്. അ​റ​ക്കു​ളം സ​ബ് ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ മു​ള​യു​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​വും സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ലും വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വ​ത്തി​ൽ കാ​വ്യാ​ലാ​പ​ന​ത്തി​ലും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി.
ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി രൂ​പ​താ​ത​ല​ത്തി​ൽ ന​ട​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സ​ന്മാ​ർ​ഗ സ്കോ​ള​ർ​ഷി​പ്പി​ൽ അ​ഞ്ചാം സ്ഥാ​ന​വും ല​ഭി​ച്ചു. രൂ​പ​ത​യി​ലെ 68 സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളോ​ടു മ​ത്സ​രി​ച്ചാ​ണ് ഇ​ട​മ​ല​ക്കു​ടി​ക്കാ​രി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. സ്കൂ​ൾ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ കാ​വ്യാ​ലാ​പ​നം, മാ​പ്പി​ള​പ്പാ​ട്ട് , ക​വി​താ​ര​ച​ന, ക​ഥാ​പ്ര​സം​ഗം എ​ന്നി​വ​യി​ൽ മി​ക​വ് തെ​ളി​യി​ച്ചു. ഇ​തി​നു പു​റ​മെ ക്ലാ​സ് പ്രൊ​ഫി​ഷ്യ​ൻ​സി​ക്കും സ്നേ​ഹ അ​ർ​ഹ​യാ​യി.
പ​രി​മി​ത​മാ​യ സൗ​ക​ര്യ​മു​ള്ള ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്ന് മ​റ്റു 11 കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് സ്നേ​ഹ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ​ത്തി​യ​ത്. മ​ണി​യാ​റ​ൻ​കു​ടി മ​ദ​ർ തെ​രേ​സ ഹോ​മി​ൽ താ​മ​സി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.
അ​ധ്യാ​പ​ക​രു​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്നു സ്നേ​ഹ പ​റ​യു​ന്നു. പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് മ​ദ​ർ തെ​രേ​സ ഹോം ​അ​ധി​കൃ​ത​രാ​ണ്.
ക​ർ​ഷ​ക​രാ​യ വേ​ലു​സാ​മി-​രാ​ജ​ക​ന്നി ദ​മ്പ​തി​ക​ളു​ടെ എ​ട്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് സ്നേ​ഹ.
വ​ട്ട​വ​ട, ഇ​ട​മ​ല​ക്കു​ടി, മ​റ​യൂ​ർ, കോ​വി​ലൂ​ർ, ആ​ന​ക്കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കു​ടി​ക​ളി​ലെ 51 വി​ദ്യാ​ർ​ഥി​ക​ൾ പൈ​നാ​വ് ട്രൈ​ബ​ൽ ഹോ​സ്റ്റ​ൽ, മ​ണി​യാ​റ​ൻ​കു​ടി മ​ദ​ർ തെ​രേ​സ ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു ​പി സ്കൂ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.