നോ​മ്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ടു​ക്കി രൂ​പ​ത ഒ​രു​ക്ക​മാ​രം​ഭി​ച്ചു
Saturday, March 18, 2023 10:19 PM IST
ക​രി​മ്പ​ൻ: ഹൈ​റേ​ഞ്ചി​ലെ നോ​മ്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ലേ​ക്ക് ഇ​ടു​ക്കി രൂ​പ​താ​ത​ല തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. 31ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി കാ​ൽ​ന​ട​യാ​യാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ഴു​കും​വ​യ​ലി​ൽ എ​ത്തു​ന്ന​ത്. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു തീ​ർ​ഥാ​ട​ക​സം​ഘം എ​ഴു​കും​വ​യ​ലി​ലേ​ക്ക് പു​റ​പ്പെ​ടും.

കാ​ൽ​ന​ട​യാ​യി തീ​ർ​ഥാ​ട​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും നി​ശ്ച​യി​ക്ക​പ്പെ​ട്ട സം​ഗ​മ​സ്ഥ​ല​ങ്ങ​ളാ​യ നെ​ടു​ങ്ക​ണ്ടം, ത​ങ്ക​മ​ണി, ബ​ഥേ​ൽ, തോ​പ്രാം​കു​ടി, ഉ​ദ​യ​ഗി​രി, ഇ​ര​ട്ട​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്ത​ണ​മെ​ന്ന് രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ​നി​ന്നു അ​റി​യി​ച്ചു.
പാ​ണ്ടി​പ്പാ​റ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് രാ​വി​ലെ എ​ട്ടി​നു മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും.

ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു പാ​രി​ഷ് കൗ​ൺ​സി​ൽ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, മ​താ​ധ്യാ​പ​ക​ർ കൂ​ടാ​തെ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും നോ​മ്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ വൈ​കു​ന്നേ​രം 5.30ന് ​എ​ഴു​കും​വ​യ​ൽ മ​ല​യ​ടി​വാ​ര​ത്തു​ള്ള കു​രി​ശു​പ​ള്ളി​യി​ൽ ഒ​ത്തു​കൂ​ടി പ്രാ​രം​ഭ പ്രാ​ർ​ഥ​ന ചൊ​ല്ലി മ​ല​ക​യ​റും. രാ​ത്രി എ​ട്ടി​ന് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.