സ​ഹ​ക​ര​ണ ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്നു യു​ഡി​എ​ഫ്
Wednesday, February 8, 2023 11:02 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി താ​ലൂ​ക്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി​യും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യും ആ​രോ​പി​ച്ചു.
ബാ​ങ്കി​ലെ യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​ർ​ക്ക് യ​ഥാ​സ​മ​യം ഐ​ഡി കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നി​ല്ല. ഏ​തൊ​ക്കെ ബ്രാ​ഞ്ചു​ക​ളി​ലാ​ണ് ഐ​ഡി കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന വി​വ​രം സ്ഥാ​നാ​ർ​ഥി​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ക​യോ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കു​ക​യും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കാ​ൻ യോ​ഗ്യ​ത ഇ​ല്ലാ​ത്ത വ്യ​ക്തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്. ഇ​യാ​ൾ ബാ​ങ്കി​ന്‍റെ രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വ്യാ​ജ കാ​ർ​ഡു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്ന ച​ട്ടം ലം​ഘി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ബാ​ങ്കി​ലെ 2,000 അം​ഗ​ങ്ങ​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു നീ​ക്കം​ചെ​യ്ത​ത് ആ​സൂ​ത്രി​ത​മാ​ണ്. ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​തി​ലൂ​ടെ ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഗൂ​ഢ നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​ണി കു​ളം​പ​ള്ളി, മ​നോ​ജ് മു​ര​ളി, ഫി​ലി​പ്പ് മ​ല​യാ​റ്റ്, തോ​മ​സ് മൈ​ക്കി​ൾ, ജോ​യി കു​ട​ക്ക​ച്ചി​റ, സി​ജു ച​ക്കും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​ടം​വ​ലി മ​ത്സ​രം

ക​ട്ട​പ്പ​ന: കൊ​ച്ച​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ല മ​ല​ങ്ക​ര വ​ടം​വ​ലി മ​ത്സ​രം 12നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ച്ച​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. കോ​വി​ൽ​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി​ൻ കെ. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മി​ക​ച്ച കാ​യി​ക​പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. മ​ല​ങ്ക​ര സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ​നി​ന്നു യു​വ​ജ​ന​പ്ര​സ്ഥാ​നം യൂ​ണി​റ്റു​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​പ്പ​തി​ല​ധി​കം ടീ​മു​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.