പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​മ്പോ​ഴും പ്ലാ​സ്റ്റി​ക് തി​രു​കി​വ​ച്ച് ചോ​ര്‍​ച്ച അ​ട​യ്ക്കു​ന്നു
Tuesday, February 7, 2023 10:26 PM IST
നെ​ടു​ങ്ക​ണ്ടം: വെ​ള്ള​ക്ക​രം കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കു​മ്പോ​ഴും കാ​ല​ഹ​ര​ണ​പ്പെ​ട്ട പ്ര​ധാ​ന പൈ​പ്പു​ക​ള്‍ ന​ന്നാ​ക്കാ​ന്‍​പോ​ലും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ത​യാ​റാ​കു​ന്നി​ല്ല. നെ​ടു​ങ്ക​ണ്ട​ത്ത് പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി ശു​ദ്ധ​ജ​ലം പാ​ഴാ​കു​മ്പോ​ഴും പ്ലാ​സ്റ്റി​ക് വ​ച്ച് ചോ​ര്‍​ച്ച അ​ട​യ്ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന​ത്.
ദി​വ​സ​ങ്ങ​ളാ​യി നെ​ടു​ങ്ക​ണ്ടം പ​പ്പി​നി​മെ​ട്ടി​ല്‍ പൈ​പ്പ് പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ വെ​ള്ള​മാ​ണു പാ​ഴാ​കു​ന്ന​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്നു ശു​ദ്ധി​ക​രി​ച്ച വെ​ള്ളം ടാ​ങ്കി​ലേ​ക്കു മാ​റ്റു​ന്ന പ്ര​ധാ​ന പൈ​പ്പി​ലാ​ണു പൊ​ട്ട​ല്‍.
വെ​ള്ളം ന​ഷ്ട​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ചോ​ര്‍​ച്ച അ​ട​യ്ക്കാ​തെ പ്ലാ​സ്റ്റി​ക് ക​വ​റി​ട്ട് പൊ​തി​ഞ്ഞ് പ്ലാ​സ്റ്റി​ക് വ​ള്ളി​യി​ട്ടു കെ​ട്ടി​യ നി​ല​യി​ലാ​ണ് പൈ​പ്പ് ലൈ​ന്‍. വെ​ള്ളം ചോ​ര്‍​ന്നു​തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്ത് നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ക്വ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്നു പ​മ്പ് ചെ​യ്യു​ന്ന വെ​ള്ള​മാ​ണ് എ​ത്തു​ന്ന​ത്. താ​ന്നി​മൂ​ട്ടി​ലെ പ​മ്പ് ഹൗ​സി​ല്‍​നി​ന്നാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്ത് പ​പ്പി​നി​മെ​ട്ടി​ലെ ശു​ദ്ധീ​ക​ര​ണ ടാ​ങ്കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ട​ത്ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ളി​ല്‍ പ​കു​തി മാ​ത്ര​മാ​ണു മാ​റി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള​താ​ണ്. വെ​ള്ള​ത്തി​ന്‍റെ മ​ര്‍​ദം താ​ങ്ങാ​നാ​കാ​ത്ത​വി​ധം പൈ​പ്പു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ലി​നു കാ​ര​ണം.