ഇ​ടു​ക്കി​യെ ചേ​ർ​ത്തു​പി​ടി​ച്ച ബ​ജ​റ്റ്: മ​ന്ത്രി റോ​ഷി
Friday, February 3, 2023 11:01 PM IST
തൊടുപുഴ: ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​നു​വ​ദി​ച്ച ന​ഴ്സിം​ഗ് കോ​ള​ജ് മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കും. ഇ​ടു​ക്കി പാ​ക്കേ​ജി​ന് 75 കോ​ടി വ​ക​യി​രു​ത്തി​യ​തി​ലൂ​ടെ ഇ​ടു​ക്കി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​വു​ക. ഇ​ടു​ക്കി മി​നി സി​വി​ൽ സ്റ്റേ​ഷ​ന് 10 കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത്.
ഇ​തോ​ടെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട വി​വി​ധ ഓ​ഫീ​സു​ക​ൾ​ക്ക് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ ക​ഴി​യും.
മു​ട്ടം കി​ൻ​ഫ്ര സ്പൈ​സ​സ് പാ​ർ​ക്കി​ന് 4.5 കോ​ടി അ​നു​വ​ദി​ച്ച​തും നേ​ട്ട​മാ​ണ്. ഇ​ടു​ക്കി​യി​ൽ എ​യ​ർ സ്ട്രി​പ്പ് സാ​ധ്യ​ത​മാ​കു​ന്ന​തോ​ടു​കൂ​ടി ടൂ​റി​സം രം​ഗ​ത്തും വി​ക​സ​ന​മു​ണ്ടാ​കും.
ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ, ഫു​ഡ് പാ​ർ​ക്ക്, ക​ട്ട​പ്പ​ന പി​എ​സ്‌​സി മ​ന്ദി​ര നി​ർ​മാ​ണം, ക​രി​യ​ർ ഡെ​വ​ല​പ്മെ​ൻ​റ് സെ​ൻ​റ​ർ, പ​നം​കു​ട്ടി, അ​യ്യ​പ്പ​ൻ കോ​വി​ൽ, അ​റ​ക്കു​ളം മ​ണ​പ്പാ​ടി പാ​ല​ങ്ങ​ൾ, കാ​ഞ്ഞാ​ർ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത എ​ന്നി​വ​യും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു.​ജി​ല്ല​യി​ലെ പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.