ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ്
Wednesday, February 1, 2023 10:31 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു എ​ല്‍​ഡി​എ​ഫ് നോ​ട്ടീ​സ് ന​ല്‍​കി. ബി​ഡി​ജെ​എ​സ് സ്വ​ത​ന്ത്ര അം​ഗ​മാ​യ പി.​ആ​ര്‍. ബി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഹൈ​ജാ​ക്ക് ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫി​ലെ ഏ​ഴ് അം​ഗ​ങ്ങ​ള്‍ അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫ്-​എ​ട്ട്, യു​ഡി​എ​ഫ്-​എ​ട്ട്, സ്വ​ത​ന്ത്ര​ന്‍-​ഒ​ന്ന് എ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.
ബി​ഡി​ജെ​എ​സ് സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍​നി​ന്നു സ്വ​ത​ന്ത്ര അം​ഗം വി​ട്ടു​നി​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് വോ​ട്ടു​നി​ല തു​ല്യ​മാ​യ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ സ്വ​ത​ന്ത്ര അം​ഗം പി​ന്തു​ണ​ച്ച് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ പു​റ​ത്താ​ക്കു​ക​യും തു​ട​ര്‍​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ആ​ര്‍. ബി​നു​വി​ന്‍റെ പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.
കോ​ണ്‍​ഗ്ര​സി​ലെ മി​നി പ്രി​ന്‍​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ധാ​ര​ണ പ്ര​കാ​രം പി.​ആ​ര്‍. ബി​നു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.

കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി എ​ൻ​എ​സ് എ​സ് കോ​ള​ജ് യൂ​ണി​യ​ന്‍റെ​യും ആ​ർ​ട്ട്സ് ക്ല​ബ്ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഗാ​ന​ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ സാ​ബു ആ​ര​ക്കു​ഴ നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ന​ന്തു മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.