കാ​ട്ടാ​ന​ശ​ല്യം: ശാ​ന്ത​ന്‍​പാ​റ​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം
Wednesday, February 1, 2023 10:31 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ന്‍​പാ​റ, ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​ക​ളി​ലെ കാ​ട്ടാ​ന​ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​ന്ത​ന്‍​പാ​റ​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണു ശാ​ന്ത​ന്‍​പാ​റ​യി​ലും യോ​ഗം ചേ​ര്‍​ന്ന​ത്.
ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലു​ത​വ​ണ ഒ​റ്റ​യാ​ന്‍ ത​ക​ര്‍​ത്ത പ​ന്നി​യാ​റി​ലെ റേ​ഷ​ന്‍​ക​ട താ​ത്കാ​ലി​ക​മാ​യി പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു മാ​സ​ത്തി​ന​കം പ​ന്നി​യാ​റി​ല്‍ റേ​ഷ​ന്‍​ക‍​ട​യ്ക്കു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് എ​ച്ച്എം​എ​ല്‍ ക​മ്പ​നി അ​ധി​കൃ​ത​രോ​ട് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍‍ ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ നി​ന്നു മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള പ​ദ്ധ​തി വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു ത​യാ​റാ​ക്കും.
ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ ഹാ​ങിം​ഗ് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും.
എ​സി​എ​ഫ് സാ​ന്‍​ട്രി ടോം, ​ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. ഉ​ഷാ​കു​മാ​രി, ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു വ​ര്‍​ഗീ​സ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​പി. അ​നി​ല്‍​കു​മാ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ എ.​സി. ര​വി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. വ​ന​രാ​ജ്, പി.​ടി. മു​രു​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.