ലേ​ലം വി​ണ്ടും മു​ട​ങ്ങി
Tuesday, January 31, 2023 10:54 PM IST
നെ​ടു​ങ്ക​ണ്ടം: ലേ​ല​ത്തി​ന് എ​ത്തി​യ​വ​രോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി ആ​ക്ഷേ​പം. ഇ​തോ​ടെ തൂ​ക്കു​പാ​ലം കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ സ്മാ​ര​ക അ​മി​നി​റ്റി സെ​ന്‍റ​റും ഹോ​ട്ട​ൽ സ​മു​ച്ച​യ​വും ലേ​ലം വീ​ണ്ടും മു​ട​ങ്ങി. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് ലേ​ലം ആ​രം​ഭി​ച്ച​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​സ​മു​ച്ച​യം ര​ണ്ടു കോ​ടി രൂ​പ​യ്ക്ക് നി​ർ​മി​ച്ചി​ട്ടും ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളും പ്ര​ധാ​ന ഹാ​ളും ന​ശി​ച്ച നി​ല​യി​ലാ​ണെ​ന്നു ലേ​ല​ത്തി​ന് എ​ത്തി​യ​വ​ർ പ​രാ​തി ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്നു സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ൽ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്നു സെ​ക​ട്ട​റി പ​റ​ഞ്ഞു. ഇ​തോ​ടെ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​മാ​സം 40,000 രൂ​പ​യി​ൽ ലേ​ലം തു​ട​ങ്ങി​യെ​ങ്കി​ലും 10,000 രൂ​പ നി​ര​ത​ദ്ര​വ്യം കെ​ട്ടി​വെ​ച്ചെ​ത്തി​യ നാ​ലു പേ​രും ലേ​ലം വി​ളി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ലേ​ലം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ക​ഴി​ഞ്ഞ മാ​സം കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് ലേ​ലം ചെ​യ്തി​രു​ന്നു. ഈ ​ലേ​ലം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി റ​ദ്ദാ​ക്കി. ര​ഹ​സ്യ​മാ​ക്കി ലേ​ലം ന​ട​ത്തി​യെ​ന്നും ലേ​ല​ത്തു​ക കു​റ​ഞ്ഞെ​ന്നും ഭ​ര​ണ സ​മി​തി​യി​ൽ​നി​ന്നു​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2.35 ല​ക്ഷം രൂ​പ​യ്ക്ക് ക​ഴി​ഞ്ഞ മാ​സം ലേ​ലം ചെ​യ്ത തൂ​ക്കു​പാ​ല​ത്തെ കെ.​ആ​ർ.​സു​കു​മാ​ര​ൻ നാ​യ​ർ സ്മാ​ര​ക അ​മി​നി​റ്റി സെ​ന്‍റ​റും ഹോ​ട്ട​ൽ സ​മു​ച്ച​യ ലേ​ല​വും റ​ദ്ദാ​ക്കി​യ​ത്.

കാ​രു​ണ്യ​ദി​നാ​ച​ര​ണം

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം. മാ​ണി​യു​ടെ 90-ാം ജ·​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച കാ​രു​ണ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ സേ​വ്യേ​ഴ്സ് ഹോ​മി​ൽ സ്നേ​ഹ​വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു.
പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മാ​ത്യു വാ​രി​കാ​ട്ട്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, അ​ഡ്വ. മ​ധു ന​ന്പൂ​തി​രി, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​സി വേ​ളാ​ച്ചേ​രി, റോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, ഫാ. ​മാ​ത്യു കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.