സി​ബി​ഗി​രി പ​ള്ളി​യി​ൽ ശ​താ​ബ്ദി ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും
Monday, January 30, 2023 11:02 PM IST
മു​ട്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് (സി​ബി​ഗി​രി) പ​ള്ളി​യി​ൽ ശ​താ​ബ്ദി ഉ​ദ്ഘാ​ട​ന​വും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ശ​താ​ബ്ദി സ്മാ​ര​ക കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്-​മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 4.45നു ​സ​മൂ​ഹ​ബ​ലി. 6.15നു ​ന​ട​ക്കു​ന്ന ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ൽ തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​വി​കാ​രി ഫാ.​തോ​മ​സ് പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ന്യാ​സ വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.
ര​ണ്ടി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ​ന്‍റെ രൂ​പം കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ർ​ഡു​ക​ളി​ലേ​ക്ക്. മൂ​ന്നി​നു രാ​വി​ലെ ആ​റി​നും 11നും ​വി​ശു​ദ്ധ കു​ർ​ബാ​ന (ടൗ​ണ്‍​പ​ള്ളി​യി​ൽ).4.30​നു മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി വി​ശു​ദ്ധ കു​ർ​ബാ​ന.
നാ​ലി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ സം​ഗ​മം. 7.30നു ​സ​ന്ദേ​ശം-​മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ൽ, തു​ട​ർ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ ക​ലാ​മ​ത്സ​രം.
അ​ഞ്ചി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന (ടൗ​ണ്‍​പ​ള്ളി​യി​ൽ). 6.45നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ (സി​ബി​ഗി​രി​പ​ള്ളി​യി​ൽ). ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, പ്ര​ദ​ക്ഷി​ണം ടൗ​ണ്‍​പ​ള​ളി​യി​ലേ​ക്ക്, തു​ട​ർ​ന്ന് കു​ടും​ബ​ക്കൂ​ട്ടാ​യ്മ ക​ലാ​മ​ത്സ​സ​രം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ.​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​മു​ട്ട​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.