നാ​ടു​ണ​ർ​ത്തി സൈ​ക്കി​ൾ, റ​ണ്‍ മാ​ര​ത്ത​ണ്‍
Saturday, January 28, 2023 10:45 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ജി​ല്ല​യു​ടെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ചേ​ർ​ന്നു ന​ട​ത്തി​യ 56 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റ​ണ്‍ മാ​ര​ത്ത​ണും ക​ലൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്കി​ൾ മാ​ര​ത്ത​ണും കാ​ൽ​വ​രി​മൗ​ണ്ട് കാ​യി​ക പ്ര​തി​ഭാ സം​ഗ​മ​ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്നാ​റി​ൽ റ​ണ്‍ മാ​ര​ത്ത​ണ്‍ എ. ​രാ​ജ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​റു​പ​തോ​ളം പേ​ർ റ​ണ്‍ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തു. സ​ജി​ത്ത് കു​മ​ളി ഒ​ന്നാ​മ​താ​യും മു​ഹ​മ്മ​ദ് ആ​ദി​ൽ കോ​ഴി​ക്കോ​ട് ര​ണ്ടാ​മ​താ​യും അ​ബ്ദു​ൾ മു​നീ​ർ കോ​ഴി​ക്കോ​ട് മൂ​ന്നാ​മ​താ​യും റ​ണ്‍ മാ​ര​ത്ത​ണി​ൽ ഫി​നി​ഷ് ചെ​യ്തു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച മി​നി മാ​ര​ത്ത​ണും ഉ​ച്ച​ക​ഴി​ഞ്ഞു കാ​ൽ​വ​രി​മൗ​ണ്ടി​ൽ എ​ത്തി.
ക​ലൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് 27നു ​രാ​വി​ലെ ആ​രം​ഭി​ച്ച സൈ​ക്കി​ൾ മാ​ര​ത്ത​ണും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​ൽ​വ​രി​മൗ​ണ്ടി​ൽ എ​ത്തി. 220 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്താ​ണ് സം​ഘം കാ​ൽ​വ​രി​മൗ​ണ്ടി​ലെ​ത്തി​യ​ത്.
അ​ന്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ കാ​ല​ടി ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി കെ.​പി. സ​ലിം അ​ട​ക്ക​മു​ള്ള 34ഓ​ളം ആ​ളു​ക​ൾ സൈ​ക്കി​ൾ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടു വ​നി​ത​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ഫെ​സ്റ്റ് ന​ഗ​രി​യി​ൽ എ​ത്തി​യ മാ​ര​ത്ത​ണ്‍ സം​ഘ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി.

ടൂ​റി​സം ഫെ​സ്റ്റി​ൽ ഇ​ന്ന്

കാ​ൽ​വ​രി​മൗ​ണ്ട്: ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ ഒ​ൻ​പ​താം ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് സ​ഹ​ക​ര​ണ സം​ഗ​മം സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് കോ​ട്ട​യം മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തി​യ ചൊ​ല്ല്-​വി​ക​സ​ന ക്ഷേ​മ പ്ര​ശ്നോ​ത്ത​രി​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും യോ​ഗ​ത്തി​ൽ ന​ട​ത്തും.
വൈ​കു​ന്നേ​രം 5.30നു ​സ​മ​ന്വ​യ ചെ​റു​തോ​ണി​യു​ടെ നൃ​ത്ത​സ​ന്ധ്യ​യും രാ​ത്രി 7.30നു ​ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട് ന​യി​ക്കു​ന്ന കോ​മ​ഡി മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.