രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നാ​യി ഒ​രു​മി​ക്ക​ണം: മ​ന്ത്രി റോ​ഷി
Saturday, January 28, 2023 10:20 PM IST
ഇ​ടു​ക്കി: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​യ്ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​രു​ന്ന ശ​ക്തി​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത സം​ര​ക്ഷി​ക്കാ​ൻ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​ടു​ക്കി ഐ​ഡി​എ മൈ​താ​നി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. പ​രേ​ഡ് ക​മാ​ൻ​ഡ​ർ വി​ശാ​ൽ ജോ​ണ്‍​സ​ണ്‍​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ 17 പ്ല​റ്റൂ​ണു​ക​ളാ​ണ് പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന​ത്.

പ​രേ​ഡി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ്ല​റ്റൂ​ണു​ക​ൾ​ക്കു മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ്, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, സ​ബ് ക​ള​ക്ട​ർ അ​രു​ണ്‍ എ​സ്. നാ​യ​ർ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.