വണ്ടൻപതാൽ പള്ളിയിൽ
വണ്ടൻപതാൽ: സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 27 മുതൽ 29 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് കണിയാംപടിക്കൽ അറിയിച്ചു. 27നു വൈകുന്നേരം നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം-മാർ മാത്യു അറയ്ക്കൽ, 6.30നു സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് കലാസന്ധ്യ.
28നു രാവിലെ 6.30നു നൊവേന, 6.45 വിശുദ്ധ കുർബാന, വൈകുന്നേരം 4.30നു ജപമാല, അഞ്ചിനു വിശുദ്ധ കുർബാന, രാത്രി ഏഴിനു നാടകം. 29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് ജപമാല, നാലിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ഷാജി തുന്പേച്ചിറയിൽ, സ്നേഹവിരുന്ന്, പ്രദക്ഷിണം, രാത്രി 8.30ന് ലൈറ്റ് ഷോ, ആകാശവിസ്മയം.
തങ്കമണി പള്ളിയിൽ തിരുനാൾ
തങ്കമണി: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക തിരുനാളിനു നാളെ കൊടിയേറുമെന്നു വികാരി റവ. ഡോ. ജോസ് മാറാട്ടിൽ, സഹ വികാരി ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ എന്നിവർ അറിയിച്ചു. നാളെ രാവിലെ ആറിനു വിശുദ്ധ കുർബാന, വൈകുന്നേരം നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.15 ന് ലദീഞ്ഞ്. 4.30 ന് റാസ കുർബാന, സന്ദേശം-ഫാ. മാത്യു വെണ്ണായപ്പളളിൽ.
28നു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ലദീഞ്ഞ് , 4.15നു ആഘോഷമായ സുറിയാനി കുർബാന, സന്ദേശം-റവ. ഡോ.പോളി മണിയാട്ട്, പ്രദക്ഷിണം കാമാക്ഷി ഭാഗത്തേക്ക്.
29നു രാവിലെ ആറിനും 7.30 നും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ലദീഞ്ഞ് , 4.15നു തിരുനാൾ കുർബാന, സന്ദേശം-ഫാ. ജിയോ തൈപ്പറമ്പിൽ, പ്രദക്ഷിണം തങ്കമണി ടൗണിലേക്ക്, രാത്രി 7.30 ന് ആലപ്പി തിയറ്റേഴ്സിന്റെ നാടകം-മഴ നനയാത്ത മക്കൾ.
നാരകക്കാനം പള്ളിയിൽ
നാരകക്കാനം: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 29 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. തോമസ് നെച്ചികാട്ട് അറിയിച്ചു.
നാളെ വൈകുന്നേരം നാലിനു കൊടിയേറ്റ്, ലദീഞ്ഞ്, 4:30നു പാട്ടുകുർബാന, ആരാധന, വചനപ്രഘോഷണം-ഫാ. ആന്റണി മേച്ചേരിമണ്ണിൽ, ദിവ്യകാരുണ്യ പ്രദക്ഷിണം, രാത്രി എട്ടിനു കൊച്ചിൻ മരിയ കമ്യൂണിക്കേഷൻസിന്റെ നാടകം-വിശുദ്ധ പത്രോസ്.
28നു ഉച്ചകഴിഞ്ഞു 3.15നു ലദീഞ്ഞ്, 3.30നു ആഘോഷമായ തിരുനാൾ കുർബാന-ഫാ. ഫ്രാൻസീസ് കുംബ്ലാനിക്കൽ, പ്രദക്ഷിണം മെയിൻ റോഡ് കുരിശുപള്ളിയിലേക്ക്, സന്ദേശം-സണ്ണി കടൂത്താഴെ.
29നു ഉച്ചകഴിഞ്ഞു 3.45നു ലദീഞ്ഞ്, നാലിന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. ആന്റണി മാണിപ്പറന്പിൽ, സന്ദേശം-ഫാ. ജോസഫ് കൊല്ലക്കൊന്പിൽ, പ്രദക്ഷിണം.
എൻആർ സിറ്റി പള്ളിയിൽ
രാജാക്കാട്: എൻആർ സിറ്റി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 29 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. ഷെൽട്ടൻ അപ്പോഴിപ്പറന്പിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30നു ജപമാല, അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 28നു വൈകുന്നേരം അഞ്ചിനു ഫാ. ഷാജി പൂത്തറ, ഫാ. റെജി മുട്ടത്തിൽ, ഫാ. റ്റിനേഷ് പിണർക്കയിൽ, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. തോമസ് ഐക്കര, ഫാ.ജോമേഷ് ഇലഞ്ഞിപ്പള്ളി, ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി, പ്രദക്ഷിണം ടൗണ് കുരിശുപള്ളിയിലേക്ക്. 029നു രാവിലെ ഏഴിനു വിശുദ്ധ കുർബാന, പത്തിനു ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജെഫിൻ ഒഴുങ്ങാലിയിൽ, സന്ദേശം-ഫാ. ജിതിൻ ചേത്തലിയിൽ, പ്രദക്ഷിണം മരിയൻ ജംഗ്ഷനിലേക്ക്.
സ്ലീവാമല പള്ളിയിൽ
രാജാക്കാട്: സ്ലീവാമല സെന്റ് ബെനഡിക്ട് പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 29 വരെ നടക്കുമെന്നു വികാരി ഫാ. ജോസഫ് ആയില്ലുക്കുന്നേൽ അറിയിച്ചു. നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 2.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, മൂന്നിന് പാട്ടുകുർബാന-ഫാ. തോമസ് മടിക്കാങ്കൽ, തിരുസ്വരൂപ പ്രയാണം.
28നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, 4.15നു നൊവേന, 4.30നു തിരുനാൾ പാട്ടുകുർബാന-ഫാ. ജോബി ഇല്ലിമൂട്ടിൽ, പ്രദക്ഷിണം വട്ടക്കണ്ണിപ്പാറ കപ്പേളയിലേക്ക്, പ്രസംഗം-ഫാ.ജോയ്സ് അഴിമുഖം, 7.15നു ആകാശവിസ്മയം,
29നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10.15നു നൊവേന, 10.30നു ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. മാത്യു ഞവരക്കാട്ട്, പ്രദക്ഷിണം.
കാന്തിപ്പാറ പള്ളിയിൽ
രാജാക്കാട്: കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 30 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. തോമസ് പുത്തൂർ അറിയിച്ചു. നാളെ വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന. 28നു വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം, മ്യൂസിക് നൈറ്റ്.
29നു രാവിലെ 10.15നു ആഘോഷമായ സമൂഹബലി. 30നു മരിച്ചവരുടെ ഓർമദിനം. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന.
വട്ടപ്പാറ പള്ളിയിൽ
രാജാക്കാട്: വട്ടപ്പാറ സ്നേഹപുരം ഇൻഫന്റ് ജീസസ് പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 29 വരെ നടക്കുമെന്നു വികാരി ഫാ. ജോസഫ് കൊള്ളികുളവിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, സെമിത്തേരി സന്ദർശനം. 28നു വൈകുന്നേരം 4.15ന് ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജോജു അടന്പക്കല്ലേൽ, സന്ദേശം-ഫാ. നോബിൾ കുത്തനാപ്പിള്ളിൽ, പ്രദക്ഷിണം വട്ടപ്പാറ കുരിശടിയിലേക്ക്.
29നു രാവിലെ 6.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജോസഫ് പാറക്കടവിൽ, പ്രദക്ഷിണം.
പള്ളിക്കാമുറി പള്ളിയിൽ
പള്ളിക്കാമുറി: ലിറ്റിൽഫ്ളവർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ നാളെ മുതൽ 29 വരെ ആഘോഷിക്കും. നാളെ രാവിലെ 6.15നു വിശുദ്ധ കുർബാന, നൊവേന. 4.30നു വിശുദ്ധകുർബാന, നൊവേന, കൊടിയേറ്റ്-ഫാ. ജോർജ് കടുകുംമാക്കൽ. 28നു രാവിലെ ആറിനും 7.30നും 9.30നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30നു വിശുദ്ധ കുർബാന-ഫാ. ആന്റണി ആവിമൂട്ടിൽ. സന്ദേശം-ഫാ.ജോസഫ് കൈപ്പടക്കുന്നേൽ, ഉടുന്പന്നൂർ കപ്പേളയിലേക്കു പ്രദക്ഷിണം. സന്ദേശം-ഫാ. എബ്രഹാം പാറയ്ക്കൽ.
29നു രാവിലെ 5.45നും 7.30നും 9.30നും വിശുദ്ധ കുർബാന. 4.30നു തിരുനാൾ കുർബാന-ഫാ. എമ്മാനുവൽ കുന്നംകുളത്തിൽ. സന്ദേശം-ഫാ.ജോണ് വടക്കൻ, പ്രദക്ഷിണം, സന്ദേശം-ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ. 30നു രാവിലെ 6.15നു വിശുദ്ധ കുർബാന. വൈകുന്നേരം 5.30നു വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. മാത്യൂസ് നന്ദലത്ത് അറിയിച്ചു.