കാ​ട്ടു​കൊ​ന്പ​നെ ശ​കാ​രി​ച്ചു പി​ന്തി​രി​പ്പി​ക്കു​ന്ന ശ​ക്തി​വേ​ലി​ന്‍റെ ജീ​വ​ൻ ആ​ന​യെ​ടു​ത്തു
Wednesday, January 25, 2023 10:28 PM IST
രാ​ജ​കു​മാ​രി: ര​ണ്ടു മാ​സം മു​ന്പ് റോ​ഡി​ലി​റ​ങ്ങി​യ ആ​ന​യെ ശ​കാ​രി​ച്ചു കാ​ടു​ക​യ​റ്റി​യ ദേ​വി​കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ വാ​ച്ച​ർ ശ​ക്തി​വേ​ലി​ന്‍റെ ജീ​വ​ൻ കാ​ട്ടാ​ന​യെ​ടു​ത്തു. പ​ന്നി​യാ​ർ തേ​യി​ല​ത്തോ​ട്ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്തി​വേ​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ന​യി​റ​ങ്ക​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ത​ട​യാ​ൻ നി​യോ​ഗി​ച്ചി​രു​ന്ന​തു ശ​ക്തി​വേ​ലി​നെ​യാ​യി​രു​ന്നു. രാ​വി​ലെ ആ​റ​ര​യോ​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണു വി​വ​രം.
ശ​ക്തി​വേ​ൽ കൊ​ല്ല​പ്പെ​ട്ട വി​വ​രം ഉ​ച്ച​യോ​ടെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

ര​ണ്ടു മാ​സം മു​ന്പ് ദേ​ശീ​യ​പാ​ത​യി​ലെ മൂ​ല​ത്തു​റ​യ്ക്കു സ​മീ​പം റോ​ഡി​ലി​റ​ങ്ങി വ​ഴി​യാ​ത്ര​ക്കാ​രെ ഭീ​തി​പ്പെ​ടു​ത്തി നി​ന്ന കാ​ട്ടാ​ന​യോ​ട് ’ഡാ ​കേ​റി​പ്പോ​ടാ’ എ​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ ശ​ക്തി​വേ​ൽ പ​റ​യു​ന്പോ​ൾ, കാ​ട്ടാ​ന കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ പ​രു​ങ്ങു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നു​ശേ​ഷം ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ർ​ക്കു​നേ​രെ തി​രി​ഞ്ഞ കാ​ട്ടാ​ന​യെ ശ​ക്തി​വേ​ൽ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ആ​ന​യി​റ​ങ്ക​ൽ ബോ​ട്ട് ലാ​ൻ​ഡിം​ഗി​ലി​റ​ങ്ങി​യ ച​ക്ക​ക്കൊ​ന്പ​നെ​ന്ന ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടാ​ന​യെ ശ​ക്തി​വേ​ൽ ഓ​ടി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.