കാ​ട്ടാ​ന​യെ ക​ണ്ടു വി​ര​ണ്ടോ​ടി പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Wednesday, January 25, 2023 10:28 PM IST
മൂ​ന്നാ​ര്‍: കാ​ട്ടാ​ന​യെ ക​ണ്ടു വി​ര​ണ്ടോ​ടു​ന്ന​തി​നി​ടെ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. ഇ​ട​മ​ല​ക്കു​ടി ഷെ​ഡു​കു​ടി സ്വ​ദേ​ശി​യാ​യ അം​ബി​ക (36) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഈ ​മാ​സം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​വാ​ന്‍ വൈ​കി​യ​തോ​ടെ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​രു​ന്നു.
അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നു കാ​ന​ന​പാ​ത​യി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പ​ത്തു മ​ണി​ക്കൂ​ര്‍ വേ​ണ്ടി​വ​ന്നു. രാ​വി​ലെ എ​ട്ടോ​ടെ തോ​ട്ടി​ല്‍ കു​ളി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യെ ക​ണ്ട​ത്. തി​രി​ഞ്ഞ് ഓ​ടു​ന്ന​തി​നി​ടെ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​തി​രു​ന്ന​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ അം​ബി​ക​യെ ക​ണ്ടെ​ത്തി​യ​ത്.
ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തോ​ടെ ബോ​ധം ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇ​ട​മ​ല​ക്കു​ടി പ്രാ​ഥ​മി​ക കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു.