ശ​ബ​രി പാ​ത: സ​മ​രം ശ​ക്ത​മാ​ക്കും- ബെ​ന്നി ബ​ഹ​നാ​ൻ എം​പി
Tuesday, January 24, 2023 10:44 PM IST
മൂ​വാ​റ്റു​പു​ഴ: ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വി​ക​സ​ന​ത്തി​നു ക​രു​ത്താ​യി മാ​റു​ന്ന പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ലം​ഭാ​വം കാ​ണി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം ഘ​ട്ട സ​മ​ര​ത്തി​നു എം​പി​മാ​ർ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ടി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണി​തെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്തു. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ, മു​ൻ എം​പി​മാ​രാ​യ പി.​സി. തോ​മ​സ്, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​ർ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ്, പി.​എം. അ​മീ​ർ അ​ലി, പി.​എ. ബ​ഷീ​ർ, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, കെ.​പി. ജോ​യി, ഷി​ബു തെ​ക്കും​പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.