തൊടുപുഴ: അർത്തുങ്കൽ പള്ളി തിരുനാൾ പ്രമാണിച്ച് നാളെ രാവിലെ 6.30നു കെ എസ്ആർടിസി ഡിപ്പോയിൽനിന്നു സ്പെഷൽ സർവീസ് നടത്തും. രാമപുരം, ഉഴവൂർ, കുറവിലങ്ങാട്, കുറുപ്പുന്തറ, കല്ലറ, തണ്ണീർമുക്കം, ചേർത്തല വഴി 9.30നു പള്ളിയിലെത്തും. ടിക്കറ്റ് നിരക്ക് 87 രൂപയാണ്. ഉച്ചകഴിഞ്ഞ് രണ്ടിനു വൈക്കം-കൂത്താട്ടുകുളം വഴി തൊടുപുഴയിൽ തിരിച്ചെത്തും.
മഞ്ഞപ്പാറ പള്ളിയിൽ തിരുനാള്‍
നെടുങ്കണ്ടം: മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയിൽ തിരുനാള്‍ 27, 28, 29 തിയതികളില്‍ ആഘോഷിക്കുമെന്നു വികാരി ഫാ. ജോസഫ് തെങ്ങുംതോട്ടത്തില്‍ അറിയിച്ചു.
27നു വൈകുന്നേരം നാലിനു കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് കുത്തനാപ്പള്ളില്‍, സെമിത്തേരി സന്ദര്‍ശനം.
28നു വൈകുന്നേരം നാലിനു ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് പാലക്കുടിയില്‍, പത്തുവളവിലേക്ക് പ്രദക്ഷിണം, സന്ദേശം-ഷാജി വൈക്കത്തുപറമ്പില്‍, രാത്രി എട്ടിന് കരിമരുന്ന് കലാപ്രകടനം. 29നു രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജോജു അടമ്പക്കല്ലേല്‍, പ്രദക്ഷിണം.
മാറിക പള്ളിയിൽ തിരുനാൾ
മാറിക: സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷവും ഗ്രോട്ടോ വെഞ്ചരിപ്പും 27 മുതൽ 30 വരെ നടക്കും. 27നു രാവിലെ 6.30നു വിശുദ്ധ കുർബാന, വൈകുന്നേരം നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 4.30ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന-ഫാ. ടോം മുളഞ്ഞനാനിയിൽ, ദിവ്യകാരുണ്യ പ്രദക്ഷിണം.
28നു രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30നു ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. സ്കറിയ കുന്നത്ത്, സന്ദേശം-ഫാ. ജോർജ് മാറാപ്പിള്ളിൽ, പ്രദക്ഷിണം. 29നു രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, വൈകുന്നേരം 4.30നു ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. പോൾ വാലംപാറയിൽ, സന്ദേശം-ഫാ. സിറിൾ വള്ളോംകുന്നേൽ, പ്രദക്ഷിണം.
30നു രാവിലെ 6.30നു വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണു പരിപാടികളെന്നു വികാരി ഫാ. മാത്യു കോണിക്കൽ അറിയിച്ചു.
ചീനിക്കുഴി പള്ളിയിൽ
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ ആരംഭിച്ചു. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ കൊടിയേറ്റ് നിർവഹിച്ചു. ഇന്നു വൈകുന്നേരം 4.45നു വിശുദ്ധ കുർബാന-ഫാ. പോൾ ആക്കപ്പടിക്കൽ. സന്ദേശം-ബ്രദർ ഷാജി വൈക്കത്തുപറന്പിൽ, പ്രദക്ഷിണം.
നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാന, 10.15നു വിശുദ്ധ കുർബാന, സന്ദേശം-ഫാ. വിനീത് മേയ്ക്കൽ, പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ അറിയിച്ചു.