വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, January 24, 2023 10:23 PM IST
രാ​ജാ​ക്കാ​ട്: ക​ഴി​ഞ്ഞ 21നു ​പു​ല​ർ​ച്ചെ മ​ല​പ്പു​റം പു​തു​പൊ​ന്നാ​നി​യി​ൽ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വു മ​രി​ച്ചു. രാ​ജാ​ക്കാ​ട് ഗ്ലോ​ബ​ൽ ഡോ​ർ വേ​ൾ​ഡ് ആ​ൻ​ഡ് ഗ്ലാ​സ് ഹൗ​സ് ഉ​ട​മ തേ​ക്കും​കാ​നം പു​റ​ക്കാ​ട്ട് പി.​കെ. ര​ഞ്ജി​ത് (39) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചേ 3.15നു ​മ​രി​ച്ച​ത്. ര​ഞ്ജി​തി​ന്‍റെ 39-ാം പി​റ​ന്നാ​ൾ​ദി​നം​കൂ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ന​ട​ന്ന അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ​നി​ന്നു പോ​യ​വ​രു​ടെ കാ​റാ​ണ് പൊ​ന്നാ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി ജോ​ബി​ൻ അ​പ​ക​ടം ന​ട​ന്ന അ​ന്നു​ത​ന്നെ മ​രി​ച്ചി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ര​ഞ്ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. എ​സ്എ​ൻ​ഡി​പി യൂ​ത്ത് മൂ​വ്മെ​ന്‍റ് രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. മാ​ങ്ങാ​ത്തൊ​ട്ടി പ​ഴ​യ​പ​ടി​ക്ക​ൽ
ദി​വ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രേ​യ, ശ്രീ​ഹ​രി.