കോട്ടയം: ലഹരിക്കും മയക്കുമരുന്നിനുമെതിരേ ദീപികയും ദീപിക ബാലസഖ്യവും ഒലിവിയ ഫൗണ്ടേഷനും ചേര്‍ന്ന് കിക്ക് ഔട്ട് എന്ന പേരില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ബോധവത്കരണ സന്ദേശയാത്ര ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും.
രാവിലെ 10ന് മേരികുളം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം ഫാ. വർഗീസ് കുളംപള്ളിൽ ഉദ്ഘാടനം ചെയ്യും. ഫാ. അജോ പേഴുംകാട്ടിൽ ലഹരിവിമുക്ത പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും. ഒലിവിയ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും.
ഹെഡ്മാസ്റ്റർമാരായ ഷാജി ജോസഫ്, ജോസഫ് മാത്യു, ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. 11.30ന് ഇരട്ടയാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ യാത്ര എത്തും. ഇരട്ടയാർ ഫൊറോന വികാരിയും മുൻ കോർപറേറ്റ് മാനേജരുമായ ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കാൽവരി മൗണ്ട് കാൽവരി ഹൈസ്കൂളിലെ സ്വീകരണ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ബിനോയി മാരിപ്പാട്ട് സിഎംഐ അധ്യക്ഷത വഹിക്കും. ഒലിവിയ ഗ്രൂപ്പ് ഓഫ് കന്പനീസ് ഡയറക്ടർ കെ.ടി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
സ്വീകരണ സമ്മേളനങ്ങളിൽ ഡിസിഎൽ ദേശീയ ഓർഗനൈസർ വർഗീസ് കൊച്ചുകുന്നേൽ പ്രവിശ്യ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി, മേഖല ഓർഗനൈസർമാരായ ടോം കണയങ്കവയൽ, റെനി തോമസ്, കൊച്ചുറാണി ജോസഫ്, ഷാജി കിഴക്കേമുറി, ജയ്സൺ സ്കറിയ, സിസ്റ്റർ ആനി ജോസ്, ഷെറിൻ സി. ബേബി, ലിൻസൺ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.
തൊടുപുഴ: കിക്ക് ഒൗട്ട് 27ന് തൊടുപുഴയിലെത്തും. ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
രാവിലെ 9.30 ന് ചേരുന്ന യോഗത്തിൽ പ്രോവിൻഷ്യൽ സുപ്പീരിയർ മദർ മെർളി തെങ്ങുംപ്പള്ളി എസ്എബിഎസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ കൊച്ചേട്ടൻ ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു ലഹരിവിരുദ്ധ സന്ദേശം നൽകും. പ്രിൻസിപ്പൽ സിസ്റ്റർ റോസ്മി തട്ടാരുക്കുന്നേൽ എസ്എബിഎസ്. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എഡ് ഗ്ലോബ് ഡയറക്ടർ എം.ആർ. രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തും. ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, ടി.ആർ. ബിജു, ഡിസിഎൽ ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, ദീപിക ഇടുക്കി ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും.
പ്രവിശ്യ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് സ്വാഗതവും മേഖലാ ഓർഗനൈസർ എബി ജോർജ് നന്ദിയും പറയും. ലഹരിവിരുദ്ധ ദീപം തെളിക്കൽ, ഫ്ളാഷ് മോബ് തുടങ്ങിയവയും നടത്തും. 11.30ന് തൊടുപുഴ പ്രവിശ്യയിലെ മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിലും യാത്രയ്ക്കു സ്വീകരണം നൽകും.