ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം: അ​മ്മ അ​റ​സ്റ്റി​ൽ
Tuesday, January 24, 2023 12:26 AM IST
തൊ​ടു​പു​ഴ: ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ അ​റ​സ്റ്റി​ൽ. കു​ട​യ​ത്തൂ​ർ ശ​രം​കു​ത്തി ക​ലൂ​ർ അ​ർ​ജു​ന്‍റെ ഭാ​ര്യ രേ​ഷ്മ (27)യെ​യാ​ണു കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ കോ​ട്ട​യം വ​നി​താ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

മൂ​ന്നു മാ​സം മു​ന്പാ​ണ് 18 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച​ത്. ത​ല​യ്ക്കു ക്ഷ​ത​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഡോ​ക്ട​ർ​മാ​രും അ​യ​ൽ​വാ​സി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം പൊ​ൻ​കു​ന്നം സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടാ​ണ് അ​മ്മ​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്. ത​ല​യ്ക്കേ​റ്റ മാ​ര​ക​മാ​യ ആ​ഘാ​ത​മാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നു റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി.

ആ​ദ്യം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.