തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു ഗ​വി​യാ​ത്ര
Tuesday, January 24, 2023 12:26 AM IST
തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. കാ​ടി​ന്‍റെ വ​ന്യ​ത​യു​ടെ മ​നോ​ഹാ​രി​ത​യും പ​ച്ച​പ്പി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ച്ചു കോ​ട​മ​ഞ്ഞി​ന്‍റെ കു​ളി​രി​ൽ ജ​ലാ​ശ​യ​ങ്ങ​ളു​ടെ താ​ഴ്വ​ര​യി​ലൂ​ടെ​യു​ള്ള യാ​ത്ര സ​ഞ്ചാ​രി​ക​ൾ​ക്കു ദൃ​ശ്യ​വി​രു​ന്നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൂ​ഴി​യാ​ർ, ക​ക്കി, ആ​ന​ത്തോ​ട്, പ​ന്പ, കു​ള​ളാ​ർ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഭം​ഗി ആ​സ്വ​ദി​ച്ച് ഗ​വി​യി​ൽ ബോ​ട്ടിം​ഗും ന​ട​ത്തി സ​ന്ദ​ർ​ശ​ക​ർ​ക്കു മ​ട​ങ്ങാം. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് 26നു ​രാ​വി​ലെ അ​ഞ്ചി​നു യാ​ത്ര പു​റ​പ്പെ​ടും. ഗ​വി ബോ​ട്ടിം​ഗും ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ 1,850 രൂ​പ​യാ​ണ് ചാ​ർ​ജ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 36 പേ​ർ​ക്കാ​ണ് അ​വ​സ​രം.

ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു മ​ല​ക്ക​പ്പാ​റ, വാ​ഗ​മ​ണ്‍, മൂ​ന്നാ​ർ തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ടൂ​റി​സം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
ഇ​തി​നു പു​റ​മെ ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഡി​പ്പോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ യാ​ത്ര​യും ന​ട​ത്തു​ന്നു​ണ്ട്.

കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഡം​ബ​ര യാ​ന​മാ​യ നെ​ഫ​ർ​റ്റി​റ്റി​യി​ലാ​ണ് അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ളു​ന്ന ഉ​ല്ലാ​സ​യാ​ത്ര സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. ഫോ​ണ്‍: 9400262204, 8304889896.