ചി​ന്നാ​റി​ല്‍ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു
Tuesday, January 24, 2023 12:25 AM IST
മ​റ​യൂ​ര്‍: പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള തൂ​വാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ഇ​ക്കോ ടൂ​റി​സം പ​രി​പാ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു.

ആ​ലാം​പെട്ടി ബേ​സ് സ്റ്റേ​ഷ​നി​ല്‍ മൂ​ന്നാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. തൂ​വാ​നം ട്ര​ക്കിം​ഗി​നി​ടെ സു​ര​ക്ഷി​ത​മാ​യി ന​ദി മു​റി​ച്ചു​ക​ട​ക്കാ​ന്‍ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ള്‍​കൊ​ണ്ടു പാ​ലം നി​ര്‍​മി​ച്ചു. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്ത് ആ​ഴ​മേ​റി​യ​തും അ​പ​ക​ട​സാ​ധ്യ​ത​യു​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും മൂ​ന്നാ​ര്‍ വൈ​ല്‍​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ചു. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​ത്തെ​ത്തു​ട​ര്‍​ന്ന് അ​ടു​ത്ത മാ​സം ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് അ​ട​യ്ക്കു​മ്പോ​ള്‍ ഇ​ക്കോ ടൂ​റി​സം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ടൂ​റി​സ്റ്റു​ക​ൾ ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. ട്ര​ക്ക​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​റ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ന്‍​ട്രി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

മു​ന്നാ​ര്‍ ഫ​യ​ര്‍ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. പ്ര​ദീ​പ്, ഫ​യ​ര്‍ റ​സ്ക്യു ഓ​ഫീ​സ​ര്‍ എം. ​അ​ഖി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ചി​ന്നാ​ര്‍ അ​സി. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ നി​ധി​ന്‍ ലാ​ല്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. മു​ത്തു​കു​മാ​ര്‍, പി. ​മ​ണി​ലാ​ല്‍, ഇ​ഡി​സി സെ​ക്ര​ട്ട​റി അ​ന്‍​ഫാ​സ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.