ല​ഹ​രി​യി​ല്ലാ തെ​രു​വ് 26നു ​തൊ​ടു​പു​ഴ​യി​ൽ
Tuesday, January 24, 2023 12:25 AM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​ക്കെ​തി​രാ​യ ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​യി​ല്ലാ തെ​രു​വ് പ​രി​പാ​ടി 26നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തൊ​ടു​പു​ഴ​യി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്-​ന​ശാ​മു​ക്ത് ഭാ​ര​ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു ല​ഹ​രി​ക്കെ​തി​രാ​യ സ​ന്ദേ​ശം ഉ​ൾ​കൊ​ള്ളു​ന്ന ഫ്ളാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം, ഗാ​ന​മേ​ള, മാ​ജി​ക് മി​മി​ക്രി എ​ന്നി​വ ഇ​തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കും.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ, പോ​ലീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.