മി​നി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ നോ​ക്കു​കു​ത്തി​യാ​യി
Friday, December 9, 2022 10:58 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​നാ​യി സ്ഥാ​പി​ച്ച മി​നി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​തെ വാ​ഹ​ന ഉ​ട​മ​ക​ള്‍. നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം ക​ല്ലാ​റി​ല്‍ കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച മി​നി ചാ​ര്‍​ജിം​ഗ് യൂ​ണി​റ്റാ​ണ് പ്ര​യോ​ജ​ന​ര​ഹി​ത​മാ​യ​ത്.

കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന ക​ല്ലാ​റി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലാ​ണ് മി​നി ചാ​ര്‍​ജിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്താ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പം കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പി​ക​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും കി​ട​ക്കു​ന്ന​താ​ണ് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഇ​വ മാ​റ്റി​യാ​ല്‍ മാ​ത്ര​മേ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍​ക്കു വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് ചാ​ര്‍​ജിം​ഗി​നു സാ​ധി​ക്കു​ക​യു​ള്ളൂ.
കൂ​ടാ​തെ ചാ​ര്‍​ജിം​ഗ് യൂ​ണി​റ്റ് ഉ​ള്ള​താ​യി ഒ​രു ബോ​ര്‍​ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ല്‍ ഇ​വി​ടെ ഒ​രു ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ള്ള​താ​യി ഇ​തു​വ​ഴി പോ​കു​ന്ന​വ​ർ​ക്ക് അ​റി​യാ​നും ക​ഴി​യി​ല്ല.

കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി എ​ത്താ​റു​ണ്ട്. ഇ​ങ്ങ​നെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് റീ​ചാ​ര്‍​ജ് ചെ​യ്യാ​നാ​ണ് കെ​എ​സ്ഇ​ബി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ച്ച​ത്.