ബ​ഫ​ർ സോ​ണ്‍: ഇ​ൻ​ഫാം പ​രാ​തി സ​മ​ർ​പ്പി​ച്ചു
Friday, December 9, 2022 10:57 PM IST
കാഞ്ഞിരപ്പള്ളി: ബ​ഫ​ർ സോ​ൺ വി​ഷ​യം പ​ഠി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് തോ​ട്ട​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി മു​മ്പാ​കെ ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചു.
ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​ഠി​ക്കാ​നാ​ണ് ജ​സ്റ്റീ​സ് തോ​ട്ട​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്‍​ഫാം ഗ്രാ​മ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ക​ര്‍​ഷ​ക​ര്‍ വ്യ​ക്തി​പ​ര​മാ​യും പ​രാ​തി​ക​ള്‍ അ​യ​യ്ക്കു​ന്നു​ണ്ട്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​ഫാം കേ​ന്ദ്ര ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ ജോ​സ​ഫ് ചെം​ബ്ലാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.