ലാ​ൻ​ഡ് ഫ്രീ​ഡം മൂ​വ്മെ​ന്‍റ് സ​മ​ര​പ്ര​ഖ്യാ​പ​ന റാ​ലി​യും ക​ൺ​വ​ൻ​ഷ​നും
Friday, December 9, 2022 10:57 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ നി​ർ​മാ​ണ നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​ഹ​ന​സ​മ​ര​രം​ഗ​ത്ത് തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി​ക​ൾ നേ​തൃ​ത്വം ന​ല്കു​ന്ന ഇ​ടു​ക്കി ലാ​ൻ​ഡ് ഫ്രീ​ഡം മൂ​വ്മെ​ന്‍റ്. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഐ​എ​ൽ​എ​ഫ്എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന റാ​ലി​യും ക​ൺ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ​നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട് വ്യാ​പാ​രി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ങ്കാ​ളി​ക​ളാ​യി. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൽ​എ​ഫ്എം ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി​ബി കൊ​ല്ലം​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, എ​ച്ച്എം​ടി​എ, കാ​ർ​ഡ​മം ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ട്ടോ-​മൊ​ബൈ​ൽ വ​ർ​ക്ക്‌​ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ, ക്ല​ബ്ബു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രും സ​മ​ര​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര മു​ത​ൽ അ​ഞ്ചു​വ​രെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ബേ​ബി, ഐ​എ​ൽ​എ​ഫ്എം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​കെ. ഗോ​പി, അ​ഡ്വ.​എം.​കെ. തോ​മ​സ്, കെ.​പി. ഹ​സ​ൻ, ജോ​യി​ച്ച​ൻ ക​ണ്ണ​മു​ണ്ട​യി​ൽ, സാ​ജ​ൻ ജോ​ർ​ജ്, സി​ജോ​മോ​ൻ ജോ​സ്, പി.​കെ. മാ​ണി കെ.​വി. വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.