ജില്ലാ കേരളോത്സവം: സംഘാടകസമിതിയായി
1247284
Friday, December 9, 2022 10:29 PM IST
ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് 14,15 തീയതികളിൽ അണക്കരയിൽ നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജെ. തങ്കച്ചൻ ജനറൽ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാമചന്ദ്രൻ, ശാന്തി ഷാജിമോൻ, സുരേഷ് ശ്രീധരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ രാരിച്ചൻ നീറണാകുന്നേൽ, എസ്.പി. രാജേന്ദ്രൻ, തഹസിൽദാർ ഇ.എം. റെജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജെ. തങ്കച്ചൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ രമേശ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.