മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Friday, December 9, 2022 10:29 PM IST
തൊ​ടു​പു​ഴ: മൊ​ബൈ​ൽ ക​ട​യി​ൽ​നി​ന്നു ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ക​ട​യി​ൽ​നി​ന്നു നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കു​മ​ളി ചെ​ങ്ക​ര പു​ളി​യ​ത്ത​ടു​ക്ക​ൽ പി.​എ. അ​നൂ​പി​നെ (19) ആ​ണ് ജൂ​ണി​യ​ർ എ​സ്ഐ ടി.​ടി. നൗ​ഷാ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​തി​യുടെ വീ​ട്ടി​ൽ​നി​ന്നും ഇ​വ വി​റ്റ കു​മ​ളി​യി​ലെ​യും എ​രു​മേ​ലി​യി​ലെ​യും ക​ട​യി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചോ​ദ്യം​ചെ​യ്യ​ലി​ൽ ഒ​ക്ടോ​ബ​ർ 28ന് ​കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചെ​ന്നും പ്ര​തി സ​മ്മ​തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.