ശ​മ്പ​ളവ​ര്‍​ധന​ ആ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Thursday, December 8, 2022 11:00 PM IST
മൂ​ന്നാ​ര്‍: തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ദി​വ​സവേ​ത​നം 700 രൂ​പ​യാ​യി വ​ര്‍​ധിപ്പി​ക്കു​ക, ഗ്രാ​റ്റുവി​റ്റി 30 ദി​വ​സ​മാ​യി ഉ​യ​ര്‍​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു മൂ​ന്നാ​ര്‍ ലേ​ബ​ര്‍ ഓ​ഫീ​സി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ മാ​ര്‍​ച്ചും തുടർന്നു ധ​ര്‍​ണും ന​ട​ത്തി.

ഐ​എ​ന്‍​ടി​യു​സി യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​രം പ്ലാ​ന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ലേ​ബ​ർ ഒാ​ഫീ​സി​ന് മു​ന്നി​ൽ എ​ത്തി ധ​ര്‍​ണ ന​ട​ത്തി. സൗ​ത്ത് ഇ​ന്ത്യ​ന്‍ പ്ലാ​ന്‍റേ​ഷ​ൻ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണ​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.