മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സി​നെ മ​ര്‍​ദി​ച്ച അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ല്‍
Wednesday, December 7, 2022 9:56 PM IST
മൂ​ന്നാ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സി​നെ മ​ര്‍​ദി​ച്ച അ​ഞ്ചു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര്‍​ദ​ന​മേ​റ്റ ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ വി​ഷ്ണു മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റ് ഗ്രാം​സ്ലാ​ന്‍​ഡ് ഡി​വി​ഷ​ന്‍ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ക​ണ്ണ​ന്‍ (22), ദീ​പ​ക് (22), മു​കേ​ഷ് (24), രാ​ജേ​ഷ് (21), വേ​ല​ന്‍ (18) എ​വ​ന്നി​വ​രാ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന തൃ​ക്കാ​ര്‍​ത്തി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സി​നു നേരേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നാ​ര്‍ ആ​ര്‍ഒ ​ജം​ഗ്ഷ​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് മ​ദ്യ​പി​ച്ച് ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘ​ത്തെ ത​ട​ഞ്ഞു നി​ര്‍​ത്തി. ഇതിൽ പ്ര​കോ​പി​ത​രാ​യ സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​നേ​ഷ് കെ.​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.