ജേ​ർ​ണ​ലി​സ്റ്റ് ക്രി​ക്ക​റ്റ് ലീ​ഗ് സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 6, 2022 10:27 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20, 21 തീ​യ​തി​ക​ളി​ൽ കെ​സി​എ തെ​ക്കും​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജേ​ർ​ണ​ലി​സ്റ്റ് ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ സ്വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും ക​മ്മി​റ്റി​യം​ഗം പി.​കെ.​എ. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ കെ.​ബി. വി​ൽ​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഫ്സ​ൽ ഇ​ബ്രാ​ഹിം, എം. ​ബി​ലീ​ന, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് മു​ഹ​മ്മ​ദ്, ഒ.​ആ​ർ. അ​നൂ​പ്, വി​നോ​ദ് ക​ണ്ണോ​ളി, എം.​എ​ൻ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ് ക്ല​ബി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ര​ക്ഷാ​ധി​കാ​രി​യും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​പ​ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​വും വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.14 ജി​ല്ലാ പ്ര​സ് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ൽ​അ​സ്ഹ​ർ ക​പ്പു​മാ​ണ് സ​മ്മാ​നം. റ​ണ്ണേ​ഴ്സ് അ​പ്പി​ന് 50,000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും.