ഭ​ക്ഷ്യ​ധാ​ന്യക്കിറ്റി​ൽ ആ​ർ​ക്കും വേ​ണ്ടാ​ത്ത സാ​ധ​ന​ങ്ങ​ൾ
Tuesday, December 6, 2022 10:27 PM IST
മൂ​ല​മ​റ്റം: ആ​ശ്ര​യ ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കൊ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളെ​ന്നു പ​രാ​തി. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.
മൂ​ല​മ​റ്റ​ത്തും മു​ട്ട​ത്തും ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടും വ​ൻ​തു​ക വാ​ഹ​ന വാ​ട​ക ന​ൽ​കി പു​റ​പ്പു​ഴ​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. ഇ​തു ക്ര​മ​ക്കേ​ട് ന​ട​ത്താ​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
മൂ​ന്ന് അം​ഗ​ങ്ങ​ൾ ഉ​ള്ള കു​ടു​ബ​ത്തി​ന് 900 രു​പ​യു​ടെ​യും ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള കു​ടു​ബ​ത്തി​ന് 700 രൂ​പ​യു​ടെ​യും ഒ​രാ​ൾ​ക്ക് 500 രൂ​പ​യു​ടെ​യും കി​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. കി​റ്റി​ൽ അ​രി​പ്പൊ​ടി, തേ​യി​ല, മു​ള​ക് പൊ​ടി, പ​ഞ്ച​സാ​ര, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, എ​ണ്ണ തു​ട​ങ്ങി​യ​വ​യാ​ണ് കൊ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ വെ​ളി​ച്ചെ​ണ്ണ​യ്ക്കു പ​ക​രം പാ​മോ​യി​ലാ​ണ് ന​ൽ​കു​ന്ന​ത്. പ​ല സാ​ധ​ന​ങ്ങ​ളും വി​ല കു​റ​ഞ്ഞ​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച​യാ​കു​ക​യും മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ടു​ബ​ശ്രീ​യോ​ട് റി​പ്പോ​ർ​ട്ട് ത​രാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.