കട്ടപ്പന: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രകടനവും കട്ടപ്പന സബ ്ട്രഷറിക്കു മുന്പിൽ ധർണയും നടത്തും.
രാവിലെ 10.30ന് കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു ആരംഭിക്കുന്ന പ്രകടനം കട്ടപ്പന സബ് ട്രഷറിക്കു മുന്‍പിലെത്തി ധർണ നടത്തും.
രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമ ആശ്വാസ കുടിശിക എന്നിവ ഉടൻ അനുവദിക്കുക, ലഭ്യമാകേണ്ട 11 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, പിഎഫ് ആർഡിഎ നിയമം പിൻവലിക്കുക, കോണ്‍ട്രിബ്യൂട്ടറി പെൻഷൻ സന്പ്രദായം അവസാനിപ്പിക്കുക, ജീവനക്കാരുടെ ചികിത്സാ പദ്ധതിയായ മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, മെഡിസിപ്പ് പരിധിയിൽ കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധർണയും.
കെഎസ്എസ്പിയു ജില്ലാ കൗണ്‍സിൽ അംഗം കെ.ആർ. ദിവാകരൻ, ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. ഡാനിയൽ, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ദിവാകരൻ, ബ്ലോക്ക് സെക്രട്ടറി കെ.വി. വിശ്വനാഥൻ, ബ്ലോക്ക് ട്രഷറർ കെ.എസ്. അഗസ്റ്റിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലീലാമ്മ ഗോപിനാഥ്, ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
കട്ടപ്പന ബ്ലോക്കിനു കീഴിലുള്ള 11 യൂണിറ്റുകളാണ് സമരപരിപാടികളിൽ പങ്കെടുക്കുന്നത്.