മു​ട്ടം ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​കും
Tuesday, December 6, 2022 10:23 PM IST
തൊ​ടു​പു​ഴ: മു​ട്ട​ത്തെ എം​ജി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ തു​ട​ങ്ങു​ന്ന ടൂ​റി​സം പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ മ​ന്ദി​ര​നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ മു​ന്നോ​ട്ട്. കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​തി, പ്ലം​ബിം​ഗ്, പെ​യി​ന്‍റിം​ഗ്, ചു​റ്റു​മ​തി​ൽ എ​ന്നീ ജോ​ലി​ക​ളാ​ണ് ഇ​നി​യു​ള്ള​ത്. 10 കോ​ടി ഉ​പ​യോ​ഗി​ച്ചു ര​ണ്ടു നി​ല​ക​ളി​ലാ​യി 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ പു​തു​താ​യി തു​ട​ങ്ങു​ന്ന കോ​ഴ്സു​ക​ൾ പ​ല​തും മു​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ഉ​ന്ന​ത​ത​ല തീ​രു​മാ​നം. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ടൂ​റി​സം പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തെ​ന്നു സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

25 ഏ​ക്ക​ർ
കാ​ന്പ​സ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ നി​ല​വി​ൽ മു​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശാ​ല​മാ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​ന്പ​സി​ന്‍റെ സ​മീ​പ​ത്താ​ണ് ടൂ​റി​സം പ​ഠ​ന​കേ​ന്ദ്ര​വും ഒ​രു​ങ്ങു​ന്ന​ത്. തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യോ​ടു ചേ​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മു​ട്ടം കാ​ന്പ​സി​ൽ 25 ഏ​ക്ക​റോ​ളം സ്ഥ​ലം സ്വ​ന്ത​മാ​യു​ണ്ട്.

വി​ശാ​ല​മാ​യ കാ​ന്പ​സി​ൽ പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​നു​ള്ള സ്ഥ​ല​സൗ​ക​ര്യ​വു​മു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 14 ടീ​ച്ചിം​ഗ് കോ​ഴ്സു​ക​ളാ​ണ് (ഡി​ഫ​റ​ന്‍റ് സ്കൂ​ൾ​സ് ) നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ടീ​ച്ചിം​ഗ് കോ​ഴ്സു​ക​ൾ മി​ക്ക​തും അ​തി​ര​ന്പു​ഴ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ര​വ​ധി
കോ​ഴ്സു​ക​ൾ

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്, സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ് തോ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള മ​റ്റു സ്കൂ​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നു പു​റ​മെ​യു​ള്ള കാ​ന്പ​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മു​ട്ടം കാ​ന്പ​സി​ൽ സ​ജ്ജ​മാ​കു​ന്ന ടൂ​റി​സം പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, മാ​സ്റ്റ​ർ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്, മാ​സ്റ്റ​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ വി​വി​ധ കോ​ഴ്സു​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

സി​നി​മ, ടെ​ലി​വി​ഷ​ൻ കോ​ഴ്സു​ക​ൾ​ക്കാ​യു​ള​ള ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഡി​പ്ലോ​മ, ഹൃ​സ്വ​കാ​ല കോ​ഴ്സു​ക​ൾ​ക്കു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ അ​പ്ലൈ​ഡ് ഷോ​ർ​ട്ട് ടൈം ​പ്രോ​ഗ്രാം​സി​ന്‍റെ പ്രാ​ദേ​ശി​ക​കേ​ന്ദ്രം, പി​എ​ച്ച്ഡി, എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും.

ഹ​ബ്ബാ​യി മാ​റും

ടൂ​റി​സം പ​ഠ​ന​കേ​ന്ദ്രം​കൂ​ടി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ മു​ട്ടം പ​ഞ്ചാ​യ​ത്ത് ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റും. ഗ​വ. പോ​ളി​ടെ​ക്നി​ക് ,യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ്, ഐ​എ​ച്ച്ആ​ർ​ഡി ടെ​ക്നി​ക്ക​ൽ എ​ച്ച്എ​സ്എ​സ്, ഗ​വ. എ​ച്ച്എ​സ്എ​സ്, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ഴ്സിം​ഗ് സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ൾ, ഐ​ടി​സി, അ​ണ്‍ എ​യ്ഡ​ഡ്-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മ​റ്റ് നി​ര​വ​ധി സ്കൂ​ളു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മു​ട്ടം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.