നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 4, 2022 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ഒ​രു​ക്കി​യ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യി കി​ട​ക്കു​ന്ന ക​ഴി​വു​ക​ള്‍ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​വി​ധ നി​ര്‍​മി​തി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന മ്യൂ​സി​യം, ക​ളി​സ്ഥ​ല​ങ്ങ​ള്‍, ജൈ​വ വൈ​വി​ധ്യ പാ​ര്‍​ക്ക്, സൗ​ര​യൂ​ഥ മാ​തൃ​ക, അ​ഭി​ന​യ ക​ള​രി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്റ്റാ​ര്‍​സ് പ​ദ്ധ​തി പ്ര​കാ​രം പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​യും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ സ്വ​രൂ​പി​ച്ച ഏ​ഴ് ല​ക്ഷം രൂ​പ​യും മു​ത​ല്‍ മു​ട​ക്കി​യാ​ണ് വി​വി​ധ നി​ര്‍​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.
പ​ദ്ധ​തി എം.​എം. മ​ണി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ന്ന​ണി ഗാ​യ​ക​ന്‍ സു​ധീ​പ് കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, എം. ​സു​കു​മാ​ര​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രീ ​പ്രൈ​മ​റി ഫെ​സ്റ്റും ന​ട​ത്തി.