ലോകകപ്പിൽ തിരക്കു നിയന്ത്രിക്കാൻ മാന്നാറുകാരനും
1245689
Sunday, December 4, 2022 10:22 PM IST
മാന്നാർ: ഫുട്ബോൾ ലോകകപ്പിൽ തിരിക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും. ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വാനോളം ഉയർന്ന് കേരളക്കരയാകെ നിൽക്കുമ്പോൾ ഇതിന്റെ വിജയത്തിനായി ദോഹയിൽ വലിയൊരു സംഘം മലയാളികളും പ്രവർത്തിക്കുന്നുണ്ട്.
ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവരിൽ അറുപതു ശതമാനവും സ്റ്റേഡിയങ്ങളിലേക്കു പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ തിരക്ക് നിയന്ത്രിച്ച് മെട്രോകളിൽ കയറ്റിവിടുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്.
ഇത്തരത്തിൽ നാസ്അബൗദ് സ്റ്റേഷനിലെ ക്രൗഡഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നവരിൽ മാന്നാർ സ്വദേശിയായ മേൽപ്പാടം നാല്പതച്ചിൽ വിപിൻ മാത്യുവുണ്ട്. ഒരു ടീമിന്റെ ക്യൂ ലീഡ് സൂപ്പർവൈസർകൂടിയാണ് വിപിൻ.