പൂ​ര​ക്ക​ളി എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം സ്കൂ​ൾ ടീ​മം​ഗ​ങ്ങ​ൾ. ഇ​തു ചെ​റു​പൂ​ര​മ​ല്ല പൊ​ടി​പൂ​രം!
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: പൂ​ര​ക്ക​ളി​യി​ൽ കു​മാ​ര​മം​ഗ​ല​ത്തെ മാ​ത്രം തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല മ​ക്ക​ളെ. പൂ​ര​ക്ക​ളി​യി​ൽ തു​ട​ർ​ച്ച​യാ​യ 16-ാം വ​ർ​ഷ​മാ​യി​രു​ന്നു കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സി​ന്‍റെ തേ​രോ​ട്ടം. എ​തി​രാ​ളി​ക​ളി​ല്ലാ​തി​രു​ന്ന മ​ത്സ​ര​ത്തി​ൽ എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ എ ​ഗ്രേ​ഡോ​ടെ​യാ​ണ് കു​മാ​ര​മം​ഗ​ലം സ്കൂ​ൾ സം​സ്ഥാ​ന മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. 2004 മു​ത​ൽ തു​ട​ർ​ച്ച​യാ​യി പൂ​ര​ക്ക​ളി​യി​ൽ സം​സ്ഥാ​ന യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള സ്കൂ​ൾ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. 2008 മു​ത​ൽ സ​ജീ​ഷ് പ​യ്യ​ന്നൂ​രാ​ണ് പ​രി​ശീ​ല​ക​ൻ. എ​ച്ച്എ​സ് വി​ഭാ​ഗം ഒ​ന്നാം നി​റം, നാ​ലാം നി​റം, ചി​ന്ത് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ രാ​മാ​യ​ണം പൂ​ര​ക്ക​ളി​കൂ​ടി ഇ​തി​നൊ​പ്പം വേ​ദി​യി​ലെ​ത്തി.