ഇ​താ​ണ് വി​ജ​യം, തോ​ൽ​വി അ​റി​യാ​തെ 14 വ​ർ​ഷം
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: തു​ട​ർ​ച്ച​യാ​യ പ​തി​ന്നാ​ലാം വ​ർ​ഷ​വും പ​രി​ച​മു​ട്ടു​ക​ളി​യി​ൽ പ​രാ​ജ​യ​മ​റി​യാ​തെ വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ ഹൈ​സ്കൂ​ൾ. എ​ച്ച്എ​സ് വി​ഭാ​ഗം പ​രി​ച​മു​ട്ടു​ക​ളി​യി​ൽ പ​തി​വു തെ​റ്റി​ക്കാ​തെ വീ​ണ്ടും ക്രി​സ്തു​രാ​ജ സ്കൂ​ൾ വി​ജ​യി​ക​ളാ​യ​പ്പോ​ൾ പ​രി​ശീ​ല​ക​നാ​യ സി​ജോ തോ​മ​സി​നും അ​ഭി​മാ​ന നി​മി​ഷം. സി​ജോ തോ​മ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് 14 വ​ർ​ഷ​വും ക്രി​സ്തു​രാ​ജ വി​ജ​യി​ക​ളാ​യ​ത്. 2012 മു​ത​ൽ 2016 വ​രെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ലും ഒ​ന്നാം സ്ഥാ​നം സ്കൂ​ളി​നാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ, ക്രി​സ്റ്റീ​ൻ, വി​ശാ​ൽ, അ​ർ​ജു​ൻ, ആ​ൽ​ബി​ൻ, ഡാ​നി, ജി​ബി​ൻ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ.