മാ​ർ​ഗം ക​ളി​യി​ൽ ഇ​വ​രോ​ടു ക​ളി​ക്ക​രു​ത്!
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: മാ​ർ​ഗം ക​ളി​യി​ൽ മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ടി​ന്‍റെ​യും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​ത​യു​ടെ​യും ആ​ധി​പ​ത്യം. എ​ച്ച്എ​സ് വി​ഭാ​ഗം മാ​ർ​ഗം ക​ളി​യി​ലാ​ണ് മു​ത​ല​ക്കോ​ടം എ​സ്എ​ച്ച് ഗേ​ൾ​സ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത്. ത​ങ്ങ​ളു​ടെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ തോ​മാ​ശ്ലീ​ഹ​യു​ടെ ഭാ​ര​ത​പ​ര്യ​ട​നം ചു​വ​ടു പി​ഴ​യ്ക്കാ​തെ കാ​ഴ്ച​വ​ച്ചാ​ണ് സേ​ക്ര​ഡ് ഹാ​ർ​ട്ടി​ന്‍റെ മി​ടു​ക്കി​ക​ൾ നേ​ട്ടം കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്. മോ​ഹ​ന​ൻ മാ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. അ​ഞ്ജ​ലീ​ന ബാ​ബു, സു​ബ​ഹാ​ന മു​ജീ​ബ്, അ​ഭി​ന​ന്ദ​ന , സേ​തു​ല​ക്ഷ്മി, ന​യ​ന മ​നോ​ജ്, ഹ​രി​ന​ന്ദ സ​ന്തോ​ഷ്, അ​ൽ​ഫി​യ ഷാ​ജി എ​ന്നി​വ​രാ​ണ് വേ​ദി​യി​ലെ​ത്തി​യ​ത്.

പ​രി​ശീ​ല​ക​രി​ല്ലാ​തെ ത​നി​യെ പ​ഠി​ച്ചാ​ണ് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​ത ഗേ​ൾ​സ് ഹൈ​സ്ര​കൂ​ളി​ലെ കു​ട്ടി​ക​ൾ വി​ജ​യം നേ​ടി​യ​ത്. സം​ഘ​ത്തി​ലെ അ​ലീ​ഷ ഷൈ​ജു​വും ക്രി​സ്റ്റീ​ന സാ​ജു​വും ഹെ​ന്ന ആ​ന്‍റ​ണി​യും മു​ന്പു ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ഈ ​പ​രി​ച​യ​സ​ന്പ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ടീം ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.