മുതലക്കോടം: നാലു ദിവസമായി മുതലക്കോടത്തു നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ തൊടുപുഴ ഉപജില്ലയ്ക്കു കലാകിരീടം. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 824 പോയിന്റ് നേടിയാണ് തൊടുപുഴ ഓവറോൾ നേടിയത്. 790 പോയിന്റ് നേടിയ കട്ടപ്പന ഉപജില്ല രണ്ടാം സ്ഥാനവും 682 പോയിന്റുമായി അടിമാലി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്കൂൾ തലത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 242 പോയിന്റ് നേടി കൂന്പൻപാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് ഓവറോൾ ചാന്പ്യനായി. 213 പോയിന്റ് നേടിയ കല്ലാർ ജിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. അട്ടപ്പള്ളം എസ്ടി എച്ച്എസ് 141 പോയിന്റുമായി മൂന്നാമതെത്തി.
ഉപജില്ലാ അടിസ്ഥാനത്തിൽ പോയിന്റു നില:
യുപി - തൊടുപുഴ- 158, അടിമാലി- 148, കട്ടപ്പന-138, നെടുങ്കണ്ടം-135, അറക്കുളം -120, പീരുമേട് -81, മൂന്നാർ-73. ഹൈസ്കൂൾ : കട്ടപ്പന- 339, തൊടുപുഴ- 321, അടിമാലി-291, നെടുങ്കണ്ടം-272, അറക്കുളം-205, പീരുമേട്-194, മൂന്നാർ-36. ഹയർസെക്കൻഡറി: തൊടുപുഴ- 345, കട്ടപ്പന- 313, നെടുങ്കണ്ടം-246, അടിമാലി-243,അറക്കുളം-194, പീരുമേട്-191, മൂന്നാർ-6.
സ്കൂൾ തലം പോയിന്റ് നില:
യുപി- മറയൂർ എസ്എം യുപി സ്കൂൾ- 53, മുരിക്കാശേരി എസ്എംഎച്ച്എസ്എസ് -43, കൂന്പൻപാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ്-40, ഹൈസ്കൂൾ: കല്ലാർ ജിഎച്ച്എസ്എസ്-102. കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസ്-100, കൂന്പൻപാറ ജിഎച്ച്എസ്എസ്-99, ഹയർസെക്കൻഡറി: കൂന്പൻപാറ ജിഎച്ച്എസ്എസ് -103, കല്ലാർ ജിഎച്ച്എസ്എസ്- 101, കാളിയാർ സെന്റ് മേരീസ് എച്ച്എസ്എസ്-92
തമിഴ്കലോത്സവം
മുതലക്കോടം: തമിഴ് കലോത്സവത്തിൽ പീരുമേട്, നെടുങ്കണ്ടം, മൂന്നാർ ഉപജില്ലകൾ ചാന്പ്യൻമാരായി. യുപി വിഭാഗത്തിൽ പീരുമേട് ഉപജില്ല -33, നെടുങ്കണ്ടം -27, എച്ച്എസ് വിഭാഗത്തിൽ നെടുങ്കണ്ടം- 34, കട്ടപ്പന, പീരുമേട്- 27, എച്ച്എസ്എസ് വിഭാഗത്തിൽ മൂന്നാർ-10, പീരുമേട് -എട്ട് പോയിന്റുമായി ഒന്നും രണ്ടു സ്ഥാനത്തെത്തി.
യുപി വിഭാഗത്തിൽ വണ്ടിപ്പെരിയാർ ഗവ.യുപിഎസ്- 27, അണക്കര ഗവ. എച്ച്എസ്എസ് -26, എച്ച്എസ് വിഭാഗത്തിൽ അണക്കര ഗവ.ജിഎച്ച്എസ്- 27, പാറത്തോട് ജിഎച്ച്എസ്- 16 എന്നിങ്ങനെയാണ് നില.
സംസ്കൃത കലോത്സവം
സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തൊടുപുഴ-84, കട്ടപ്പന- 78, അറക്കുളം 76 പോയിന്റും നേടി. യുപി വിഭാഗം സ്കൂളുകളിൽ മുരിക്കാശേരി എസ്എം- 40, വഴിത്തല സെന്റ് സെബാസ്റ്റ്യൻസ്- 35, വാഴത്തോപ്പ് എസ്ജിയുപിഎസ് -30 എന്നീ സ്കൂളുകൾ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി.
എച്ച്എസ് വിഭാഗത്തിൽ കട്ടപ്പന-88, അടിമാലി- 66, നെടുങ്കണ്ടം-43 പോയിന്റുകൾ നേടി.
സ്കൂളുകളിൽ നരിയന്പാറ എംഎംഎച്ച്എസ് -88, നങ്കിസിറ്റി എസ്എൻ-66 പോയിന്റ് നേടി.
അറബിക് കലോത്സവം
അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ തൊടുപുഴ -65, അറക്കുളം-63, കട്ടപ്പന-57 എന്നീ നിലകളിലെത്തി. സ്കൂളുകളിൽ വാഴത്തോപ്പ് എസ്ജിയുപിഎസ് -63, മുരിക്കാശേരി എസ്എം- 48, കല്ലാർ ഗവ.എച്ച്എസ്എസ് -28 പോയിന്റും നേടി. എച്ച്എസ് വിഭാഗത്തിൽ നെടുങ്കണ്ടം- 80, തൊടുപുഴ -60, കട്ടപ്പന- 45 പോയിന്റ് നേടി.
കല്ലാർ ഗവ.എച്ച്എസ്എസ് -70, വണ്ണപ്പുറം എസ്എൻഎം-60, പതിനാറാംകണ്ടം ഗവ. എച്ച്എസ്എസ്-15 എന്നിങ്ങനെയാണ് പോയിന്റ് നില.