മോ​ണോ ആ​ക്ട് വേ​ദി​യി​ൽ പ​വ​ൻ തി​ള​ക്കം
Friday, December 2, 2022 11:08 PM IST
മു​ത​ല​ക്കോ​ടം: പ​വ​ൻ ആ​ളു ചി​ല്ല​റ​ക്കാ​ര​ന​ല്ല. ചെ​റു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ഈ ​മി​ടു​ക്ക​ൻ അ​ഭി​ന​യി​ച്ച​ത് ഒ​രു സീ​രി​യ​ലി​ലും മൂ​ന്നു സി​നി​മ​ക​ളി​ലും. അ​ഭി​ന​യ​ത്തി​ൽ​നി​ന്നു ല​ഭി​ച്ച ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങി​യ പ​വ​ൻ റോ​യ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ ആ​ക്ടി​ൽ നേ​ടി​യ​ത് പ​ത്ത​ര​മാ​റ്റി​ന്‍റെ തി​ള​ക്കം. ഒ​ൻ​പ​താം ക്ലാ​സു​കാ​ര​നാ​യ പ​വ​ൻ കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.
കെ-​റെ​യി​ൽ, സോ​ളാ​ർ, സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​ങ്ങി​യ സ​മ​കാ​ലി​ക രാ​ഷ്‌​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ൽ​പി ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഇ​തി​നു മു​ന്പു ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
‌പി​ന്നീ​ട് സീ​രി​യ​ൽ, സി​നി​മ എ​ന്നി​വ​യു​ടെ തി​ര​ക്കാ​യി. സ്വ​കാ​ര്യ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത പ്രി​യ​പ്പെ​ട്ട​വ​ൾ എ​ന്ന സീ​രി​യ​ലി​ലും ടി.​വി.​ച​ന്ദ്ര​ന്‍റെ പെ​ങ്ങ​ളി​ല, ഫാ. ​റോ​യ് കാ​ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത കാ​റ്റി​ന​രി​കെ എ​ന്നീ സി​നി​മ​ക​ളി​ലും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ച ഈ ​മി​ടു​ക്ക​ൻ മ​മ്മാ​സി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഇ​മ്രാ​ൻ എ​ന്ന ഹൊ​റ​ർ സി​നി​മ​യി​ൽ ടൈ​റ്റി​ൽ റോ​ളി​ലും എ​ത്തു​ന്നു​ണ്ട്. ക​ലാ​ഭ​വ​ൻ നൗ​ഷാ​ദാ​ണ് പ​രി​ശീ​ല​ക​ൻ. കു​ഴി​ത്തൊ​ളു കു​ന്പ​ളോ​ലി​ക്ക​ൽ റോ​യ് ജോ​സ​ഫി​ന്‍റെ​യും ലി​ൻ​സി​യു​ടെ​യും മ​ക​നാ​ണ്.