വ​ന​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം: യോ​ഗം ചേ​ർ​ന്നു
Friday, December 2, 2022 10:32 PM IST
ഇ​ടു​ക്കി: വ​ന​മേ​ഖ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
വ​നം​വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​റി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​രു​ണ്‍ എ​സ്. നാ​യ​ർ പ​റ​ഞ്ഞു.
വ​ന​മേ​ഖ​ല​യി​ൽ ഭൂ​മി​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത​വ​ർ ഈ ​പ​ദ്ധ​തി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും പ്ര​ദേ​ശ​വാ​സി​ക​ളാ​യ​വ​ർ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ, നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
വ​ന​മേ​ഖ​ല​യി​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു പ​ക​രം വ​ന​ത്തി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന എ​സ്റ്റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണ് വ​കു​പ്പ് ചെ​യ്യേ​ണ്ട​തെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ലു​വ-​മൂ​ന്നാ​ർ പ​ഴ​യ റോ​ഡ് വീ​ണ്ടും തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക അ​റി​യി​ച്ചു.
ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് നോ​ട്ടി​ഫി​ക്കേ​ഷ​ന് സ​ബ് ക​ള​ക്ട​റെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, സ​ബ് ക​ള​ക്ട​ർ അ​രു​ണ്‍ എ​സ്. നാ​യ​ർ, മൂ​ന്നാ​ർ, മ​റ​യൂ​ർ, മാ​ങ്കു​ളം, കോ​ട്ട​യം, കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ​മാ​ർ, ഡി​ഡി പെ​രി​യാ​ർ ഈ​സ്റ്റ്, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ·ാ​ർ, മ​റ്റ് ഉ​ദ്യോ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.